തിരുവനന്തപുരം: സ്വിമ്മിങ് പൂളിൽ കുളിക്കുകയായിരുന്ന യുവതിയുടെ ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ സ്വകാര്യ റിസോർട്ട് ജീവനക്കാരൻ അറസ്റ്റിലായതായി റിപ്പോർട്ട്. തിരുവനന്തപുരം ജില്ലയിലെ പൊഴിയൂരിൽ ആറ്റുപുറത്തെ സ്വകാര്യ റിസോർട്ടിലാണ് സംഭവം ഉണ്ടായത്.
യുവതിയുടെ പരാതിയിയ കരുനാഗപ്പള്ളി തഴവ സ്വദേശി അഭിരാമിനെ (23) പൊഴിയൂർ പൊലീസ് പിടികൂടി. റിസോർട്ടിലെ പൂളിന് സമീപം മൊബൈൽ ഫോൺ വച്ച് യുവതി കുളിക്കുന്ന ദൃശ്യം ഇയാൾ പകർത്തിയെന്നാണ് യുവതി നൽകിയിരിക്കുന്ന പരാതി.
കഴിഞ്ഞ ദിവസം ആണ് ആറ്റുപുറത്ത് റിസോർട്ടിൽ എത്തിയ യുവതിക്ക് ദുരനുഭവം ഉണ്ടായത്. രാത്രിയോടെ റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ കുളിച്ചശേഷം മുറിയിലേക്ക് മടങ്ങിയപ്പോഴാണ് പൂളിന് സമീപത്തായി ഒരു മൊബൈൽ ഫോൺ വെച്ചിരിക്കുന്നത് കണ്ടത്. മൊബൈൽ ഫോണിൽ വീഡിയോ റെക്കോർഡ് മോഡിലായിരുന്നു. തുടർന്ന് യുവതി റിസോർട്ട് മാനേജരോട് വിവരം പറയുകയായിരുന്നു. പിന്നാലെ പൊഴിയൂർ പൊലീസിലും പരാതി നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്