മലപ്പുറം: സംസ്ഥാനത്ത് നിർദേശിച്ചിരിക്കുന്ന അതിവേഗ റെയിൽ പദ്ധതിയെക്കുറിച്ച് വിശദീകരിക്കാൻ മെട്രോമാൻ ഇ ശ്രീധരൻ മലപ്പുറത്ത് വിളിച്ച ആദ്യ യോഗം ആളില്ലാതെ പൊളിഞ്ഞു. അമ്പതിൽ താഴെ ആളുകൾ മാത്രമാണ് പരിപാടിയിൽ പങ്കെടുത്തത് എന്നാണ് ലഭിക്കുന്ന വിവരം.
ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവരടക്കമുള്ളവർ യോഗത്തിൽ എത്തിയില്ല. ഇവരെ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നുവെന്നും കൂടുതൽ ആളുകളെ പ്രതീക്ഷിച്ചിരുന്നുവെന്നും ഇ. ശ്രീധരൻ പറഞ്ഞു.
പദ്ധതിയെക്കുറിച്ച് വിശദീകരിക്കാൻ റെയിൽപാത കടന്നുപോകുന്ന എല്ലാ ജില്ലകളിലും പ്രത്യേക യോഗങ്ങൾ സംഘടിപ്പിക്കാനായിരുന്നു തീരുമാനം. അതിന്റെ ഭാഗമായാണ് ഇന്ന് മലപ്പുറം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപമുള്ള ഹാളിൽ ആദ്യ യോഗം വിളിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു: പ്രതികരിച്ച് കെ സുധാകരൻ
തണ്ണീർക്കുടം പദ്ധതിയുമായി മർകസ് ഗ്രൂപ്പ് ഓഫ് സ്കൂൾസ്
പത്തനംതിട്ട കുമ്പഴയില്‍ ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം
ജ്യൂസ് കടകളിലും കുപ്പിവെള്ള യൂണിറ്റുകളിലും വ്യാപക പരിശോധന; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ