മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു

JULY 5, 2024, 2:46 PM

മലപ്പുറം: നിലമ്പൂർ അകമ്പാടത്ത് ഓടിക്കൊണ്ടിരിക്കെ കാറിന് തീ പിടിച്ചു. അകമ്പാടം ഏദൻ ഓഡിറ്റോറിയത്തിന് സമീപം ഇന്നലെ രാവിലെ 8.40ഓടെയാണ് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചത്. കാറിലുണ്ടായിരുന്നവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു എന്നാണ് പുറത്തു വരുന്ന വിവരം. 

അകമ്പാടം സ്വദേശി രജിഷിന്റെ സെൻ കാറിനാണ് തീ പിടിച്ചത്. രജീഷിന്റെ സുഹൃത്ത് ശരത്താണ് കാർ ഓടിച്ചിരുന്നത്. ബോണറ്റിൽ നിന്നും തീ കണ്ടതോടെ കാറിലുണ്ടായിരുന്നവർ പുറത്തേക്ക് ഇറങ്ങി ഓടുകയായിരുന്നു. 

വിവരമറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ നിലമ്പൂർ അഗ്‌നി രക്ഷാ സേനയും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്. കാറിന്റെ ബോണറ്റ് പൂർണമായി കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പെട്രോൾ ടാങ്കിന് നേരിയ ചോർച്ച ഉണ്ടായിരുന്നതായും റിപ്പോർട്ടുകൾ ഉണ്ട്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam