തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസ്; കെ ബാബുവിന് സുപ്രീം കോടതിയുടെ നോട്ടീസ്

JULY 8, 2024, 3:14 PM

തിരുവനന്തപുരം: തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസിൽ കെ ബാബുവിന് സുപ്രീം കോടതിയുടെ നോട്ടീസ്. ഹൈക്കോടതി വിധിക്കെതിരെ എം സ്വരാജ് നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ നടപടി.

കെ ബാബുവിന്റെ തെരഞ്ഞെടുപ്പ് ഫലം ശരി​വെച്ച ഹൈക്കോടതി വിധിക്കെതിരെയാണ് സ്വരാജ് ഹർജി നൽകിയിരുന്നത്.

2020ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മതചിഹ്നം ഉപയോഗിച്ച് വോട്ട് തേടി എന്നാരോപിച്ചാണ് എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന എം സ്വരാജ് കെ ബാബുവിനെതിരെ ഹൈകോടതിയെ സമീപിച്ചത്.

vachakam
vachakam
vachakam

മതം, ജാതി, ഭാഷ, സമുദായം എന്നിവയുടെ പേരിൽ വോട്ട് ചോദിക്കരുതെന്ന ചട്ടം ലംഘിച്ച ബാബുവിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും സ്വരാജ് ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു.

2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 992 വോട്ടുകൾക്കാണ് കെ ബാബു എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന എം സ്വരാജിനെ പരാജയപ്പെടുത്തിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam