പെരുന്നാൾ ആഘോഷിക്കാൻ എത്തിയവർ സഞ്ചരിച്ച ബോട്ട് മറിഞ്ഞു; തൃശൂരിൽ ഒരു മരണം 

MARCH 1, 2025, 11:26 AM

തൃശൂർ: കുണ്ടൂർ പുഴയിൽ ബോട്ട് മറിഞ്ഞ് യുവാവ് മരിച്ചതായി റിപ്പോർട്ട്. കോട്ടയം പൊൻകുന്നം സ്വദേശി അനന്തു ബിജു (26) ആണ് മരിച്ചത്. മാള കൊണ്ടൂർ ആറാട്ട്കടവ് കുണ്ടൂർ പുഴയിൽ ഇന്ന് വൈകീട്ടോടെയാണ് അപകടം ഉണ്ടായത്. 

കൊണ്ടൂർ പെരുന്നാൾ ആഘോഷിക്കാൻ എത്തിയവരാണ് അപകടത്തിൽ പെട്ടത് എന്നാണ് ലഭിക്കുന്ന വിവരം. മാള കൊണ്ടൂർ സ്വദേശിയായ ജിത്തുവിന്റെ വീട്ടിൽ പെരുന്നാൾ ആഘോഷത്തിന് എത്തിയതായിരുന്നു മരിച്ച  അനന്തു ബിജു. 

ബാംഗ്ലൂരിൽ ഒരുമിച്ച് ജോലി ചെയ്യുന്നവരാണ് ഇവർ എന്നാണ് ലഭിക്കുന്ന വിവരം. 5 പേരുള്ള സംഘം ബോട്ടിൽ സഞ്ചരിക്കുകയായിരുന്നു. അതിനിടയിലാണ് അപകടമുണ്ടായത്. അനന്തു ബിജു മരിക്കുകയും മറ്റുള്ളവരെ രക്ഷപ്പെടുത്തുകയും ചെയ്തു. മൃതദേഹം തൃശൂർ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam