മഞ്ചേശ്വരം: തലപ്പാടി ദേശീയപാതയില്‍ രണ്ട് കുട്ടികളടക്കം ആറ് പേരുടെ മരണത്തിനിടയാക്കിയ കര്‍ണാടക ആര്‍ടിസി ബസ് ഡ്രൈവറെ റിമാന്‍ഡ് ചെയ്തു.
കര്‍ണാടക സ്വദേശി നിജലിംഗപ്പ ചലവാടിയ്‌ക്കെതിരെയാണ് മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്ത് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. അപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയും അമിത വേഗതയുമാണെന്ന് കണ്ടെത്തിയിരുന്നു.
അപകടത്തിന് ശേഷം ഡ്രൈവറേയും കണ്ടക്ടറെയും മഞ്ചേശ്വം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കാസര്‍കോട് നിന്നും മംഗളൂരുവിലേക്ക് പോകവെ ബസ് നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു.
റോഡില്‍ നിന്ന് തെന്നിമാറിയ ബസ് മറ്റൊരു റിക്ഷയിലും റോഡരികില്‍ ബസ് കാത്ത് നിന്നവരെയും ഇടിച്ച് തെറിപ്പിച്ചു. ഓട്ടോറിക്ഷ ഡ്രൈവര്‍ ഹൈദരലി, യാത്രക്കാരായ ഹവ്വമ്മ, ഖദീജ, നബീസ, ആയിഷ ഫിദ, ഹസ്‌ന എന്നിവരാണ് മരിച്ചത്. ബസ് കാത്തുനിന്ന രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്