കൊല്ലത്ത് ട്യൂഷൻ സെന്ററിൽ അധ്യാപകന്റെ ക്രൂരത; കുട്ടിയുടെ കൈക്ക് പരിക്ക്

JANUARY 15, 2026, 10:33 PM

കൊല്ലം: ട്യൂഷൻ സെന്ററിൽ കുട്ടിക്ക് ക്രൂര മർദ്ദനം. പാഠഭാഗം എഴുതിത്തീർത്തില്ലെന്നാരോപിച്ച് ആണ്  പ്രധമാധ്യാപകൻ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചത്. മയ്യനാട് സ്വദേശിയായ പതിനാറുകാരനെയാണ് മർദ്ദിച്ചത്. മേവറത്തെ സ്വകാര്യ ട്യൂഷൻ സെന്ററിൽ ഇന്നലെ വൈകിട്ടാണു ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.

പ്ലസ് വൺ വിദ്യാർഥിയായ കുട്ടി നാഷണൽ സർവീസ് സ്കീം ക്യാംപിൽ പങ്കെടുക്കുന്നതിനാൽ ടൂഷൻ സെന്ററിൽ എത്തിയിരുന്നില്ല. ഈ ദിവസങ്ങളിലെ പാഠഭാഗമത്രയും 2 ദിവസമായി സ്കൂളിൽ വിടാതെ സെന്ററിൽ ഇരുത്തി എഴുതിച്ചു എന്നാണ് കുട്ടിയുടെ അച്ഛൻ വ്യക്തമാക്കുന്നത്. 

എന്നാൽ വൈകിട്ടു ക്ലാസിൽ എത്തിയ പ്രിൻസിപ്പൽ നോട്സ് പൂർത്തിയാക്കിയില്ലെന്ന് ആരോപിച്ച് കുട്ടിയെ തല്ലുകയായിരുന്നു. ചൂരൽ കൊണ്ട് വലതുകൈയുടെ കൈപ്പത്തിക്കും കൈമുട്ടിനും ഇടയിലാണു അടിച്ചത്. മർദ്ദനവിവരം ട്യൂഷൻ സെന്റർ ഉടമ തന്നെയാണ് വീട്ടുകാരെ വിളിച്ചറിയിച്ചത്. മകന്റെ കയ്യിൽ ചെറുതായി മുറിവ് പറ്റിയെന്നും അതുകൊണ്ടു വീട്ടിൽ കൊണ്ടുവിടുകയാണെന്നുമാണ് പറഞ്ഞത് എന്നാണ് കുട്ടിയുടെ വീട്ടുകാർ വ്യക്തമാക്കുന്നത്.

vachakam
vachakam
vachakam

കുട്ടിയെ വീട്ടിൽ എത്തിച്ച ശേഷം സ്ഥാപന അധികൃതർ പോയി. രാത്രിയിൽ കുട്ടിയുടെ അച്ഛൻ എത്തിയപ്പോഴാണു മുറിവേറ്റതായി കണ്ടത്. ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും അടി കൊണ്ടു നീലിച്ച പാടുകളുണ്ട്. നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് വീട്ടുകാരുടെ തീരുമാനം എന്നാണ് ലഭിക്കുന്ന വിവരം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam