കാറും മിനി ലോറിയും കൂട്ടിയിടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം

SEPTEMBER 15, 2025, 4:38 AM

കണ്ണൂർ : കുറുവയിൽ കാറും മിനി ലോറിയും കൂട്ടിയിടിച്ച് വയനാട് സ്വദേശിയായ അധ്യാപിക മരിച്ചു.കൽപറ്റ തെക്കുംതറ ചോലപ്പുറം വീട്ടിയേരി വീട്ടിൽ ശ്രീനിത ജിജിലേഷ് (32) ആണ് മരിച്ചത്.

ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് ശ്രീനിതയും കുടുംബവും സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ചത്.അപകടത്തിൽ ശ്രീനിതയ്ക്കും ഭർത്താവ് ജിജിലേഷിനും ഇവരുടെ രണ്ട് കുട്ടികൾക്കും പരുക്കേറ്റു.ഇവരെ കണ്ണൂരിലെ  സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും  ഇന്നലെ രാത്രി പതിനൊന്നരയോടെ ശ്രീനിത മരണത്തിന് കീഴടങ്ങി.ജിജിലേഷിന്റെയും കുട്ടികളുടേയും പരുക്ക് ഗുരുതരമല്ല.

കൽപ്പറ്റ എൻഎസ്എസ് സ്കൂൾ ഐടി അധ്യാപികയും ഡിവൈഎഫ്ഐ വെങ്ങപ്പള്ളി ചോലപ്പുറം യൂണിറ്റ് പ്രസിഡന്റുമായിരുന്നു ശ്രീനിത.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam