ആലപ്പുഴ: വിനോദസഞ്ചാരികളുമായി പുന്നമടയിലെത്തിയ ടാക്‌സികാർ ഡ്രൈവർക്ക് മർദ്ദനം.
വൈക്കം മറവൻതുരുത്ത് വെണ്ണാറപറമ്പിൽ വി ടി സുധീറിനാണ് (61) മർദ്ദനമേറ്റത്. പല്ല് ഇടിച്ചുതെറിപ്പിച്ചതായാണ് പരാതി. ശനിയാഴ്ച വൈകീട്ട് 5.30 ഓടെയാണ് സംഭവം.
എറണാകുളത്ത് നിന്നും വിദേശ സഞ്ചാരികളുമായി പുന്നമടയിലെത്തിയതായിരുന്നു സുധീർ. കള്ള് ദേഹത്തുവീണത് ചോദ്യം ചെയ്തതാണ് മർദ്ദനത്തിന് കാരണം. സംഭവത്തിൽ കായംകുളം സ്വദേശികൾക്കെതിരെ നോർത്ത് പൊലീസ് കേസെടുത്തു. സുധീർ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ടാക്‌സിയിൽ വന്ന സഞ്ചാരികൾ ബോട്ടിങ്ങിന് പോയതിനാൽ വൈകീട്ട് സ്വകാര്യപാർക്കിങ് ഗ്രൗണ്ടിൽ കാറിനുപുറത്ത് വിശ്രമിക്കുകയായിരുന്നു സുധീർ.
ഈ സമയത്താണ് ബോട്ടിങ് കഴിഞ്ഞ മടങ്ങിയെത്തിയ മറ്റൊരു സംഘം മദ്യം പരസ്പരം തെറിപ്പിച്ചത്. ഇതു ദേഹത്തുവീണത് സുധീർ ചോദ്യം ചെയ്തതോടെയാണ് മർദ്ദിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
