തൃശൂർ: കേരളത്തിൽ എവിടെയെങ്കിലും എയിംസിന്റെ തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ടഭ്യർഥിച്ച് വരില്ലെന്ന് സുരേഷ് ഗോപി എംപി. തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന ‘എസ്‍ജി കോഫി ടൈംസ്’ പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം പറഞ്ഞു.
എയിംസ് ആലപ്പുഴയിൽ തന്നെ കൊണ്ടുവരുമെന്നും അതിന് സാധിച്ചില്ലെങ്കിൽ പിന്നെ തൃശൂരിന്റെ തണ്ടെല്ല് താനവിടെ പ്രകടിപ്പിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
‘എയിംസ് കേരളത്തിൽ തരുമെങ്കിൽ അത് ആലപ്പുഴയിൽ വേണം. ഇത്രയും അടിതെറ്റി കിടക്കുന്ന ഒരു പ്രദേശം വേറെയില്ല. പിന്നെയുള്ളത് ഇടുക്കിയാണ്.
ഇടുക്കിയും ആലപ്പുഴയുമാണ് ഏറ്റവും വലിയ ദുരിതത്തിൽ ആയിരിക്കുന്നത്, കരകയറിയിട്ടേയില്ല. ഭൂമിശാസ്ത്രപരമായി നോക്കിയാൽ ഇടുക്കിയിൽ എയിംസ് കൊണ്ടുവരാനാകില്ല. അതിനാൽ ആലപ്പുഴയിൽ തന്നെയാണ് എയിംസ് വരേണ്ടത്- സുരേഷ് ഗോപി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
