തൃശൂർ: കലുങ്ക് സംവാദ സദസിന് പിന്നാലെ പുതിയ സംവാദ പരിപാടിയുമായി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി രംഗത്ത്. തെരഞ്ഞെടുപ്പ് പ്രചാരണം ലക്ഷ്യമിട്ട് 'SG COFFEE TIMES' എന്ന പേരിലാണ് പുതിയ പരിപാടി സംഘടിപ്പിക്കുന്നത്.
അതേസമയം കലുങ്ക് സംവാദത്തിനെതിരെ ബിജെപിക്ക് ഉള്ളിൽ നിന്നുതന്നെ കടുത്ത വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് പുതിയ നീക്കം. തൃശൂർ അയ്യന്തോളിലും പുതൂർക്കരയിലുമാണ് ആദ്യ പരിപാടികൾ നടക്കുക എന്നാണ് ലഭിക്കുന്ന വിവരം.
ലോക് സഭാ തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിലും സമാനമായ പരിപാടികൾ സുരേഷ് ഗോപി സംഘടിപ്പിച്ചിരുന്നു. എംപിയായതിന് ശേഷം ഒന്നര വർഷത്തോളമായി പരിപാടി നടന്നിരുന്നില്ല. പിന്നാലെയാണ് മന്ത്രി കലുങ്ക് സംവാദം സംഘടിപ്പിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
