മേയർക്ക് എതിര് നിൽക്കുന്നവർ ആരാണെന്ന് നിങ്ങൾക്കറിയാം! പരസ്പരം പ്രശംസിച്ച്   സുരേഷ് ഗോപിയും തൃശൂർ മേയറും

JULY 5, 2024, 12:43 PM

തൃശൂർ: പരസ്പരം പ്രശംസിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും തൃശൂർ മേയർ എംകെ വർഗീസും.   തൃശൂർ അയ്യന്തോളിൽ നടന്ന കോർപ്പറേഷൻറെ അർബൻ ഹെൽത്ത് ആൻഡ് വെൽനസ് സെൻററിൻറെ ഉദ്ഘാടന ചടങ്ങിനിടെയാണ് മേയറെ പ്രശംസിച്ചുകൊണ്ട് സുരേഷ് ഗോപി വീണ്ടും രംഗത്തെത്തിയത്.

മേയർ-സുരേഷ് ഗോപി ബന്ധത്തിന്  എതിരെ സിപിഐ രംഗത്ത് വന്ന പശ്ചാത്തലത്തിൽ കൂടിയായിരുന്നു സുരേഷ് ഗോപിയുടെ പ്രശംസ എന്നത് ശ്രദ്ധേയമായണ്. 

തൻറെ രാഷ്ട്രീയത്തിൽ നിന്ന് വ്യത്യസ്തമായ രാഷ്ട്രീയമാണെങ്കിലും ജനങ്ങൾക്കുവേണ്ടി തൻറെ ഫണ്ട് വിനിയോഗിച്ച മേയറെ ആദരിക്കാനും സ്നേഹിക്കാനും മാത്രമാണ് തോന്നുന്നത് സുരേഷ് ഗോപി ചടങ്ങിനിടെ പറഞ്ഞു.  

vachakam
vachakam
vachakam

മേയർക്ക് എതിര് നിൽക്കുന്നവർ ആരാണെന്ന് നിങ്ങൾക്കറിയാമെന്നും  അവരെ ജനങ്ങൾ കൈകാര്യം ചെയ്താൽ മതി എന്നും സുരേഷ് ഗോപി വ്യക്തമാക്കി.  

തൃശൂരിന് സുരേഷ് ഗോപി വൻ പദ്ധതികൾ കൊണ്ടുവരുമെന്നാണ് പ്രതീക്ഷയെന്നും ജനം സുരേഷ് ഗോപിയെ പ്രതീക്ഷയാടെ കാണുന്നുവെന്നും മേയർ എംകെ വർഗീസ് പറഞ്ഞു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam