സപ്ലൈകോ ‘സോക്കർ ഇലവൻ’: ലോകകപ്പിൽ ടീമുകൾ ഗോളടിക്കും, ശബരി ഉൽപ്പന്നങ്ങൾക്ക് വില കുറയും!

JUNE 10, 2026, 4:45 AM

ഫിഫ ലോകകപ്പ് ആവേശത്തിലേക്ക് ഫുട്ബോൾ ആരാധകർക്കൊപ്പം ഉപഭോക്താക്കളെയും പങ്കാളികളാക്കാൻ സപ്ലൈകോയുടെ വമ്പൻ ഓഫർ പദ്ധതി. 'സപ്ലൈകോ സോക്കർ ഇലവൻ' എന്ന് പേരിട്ടിരിക്കുന്ന ഈ പ്രത്യേക കാമ്പയിൻ ജൂൺ 15 മുതൽ ആരംഭിക്കും. ലോകകപ്പിൽ മാറ്റുരയ്ക്കുന്ന പ്രമുഖ 11 ഫുട്ബോൾ ടീമുകളെ സപ്ലൈകോയുടെ 11 ശബരി ഉൽപ്പന്നങ്ങളുമായി ബന്ധപ്പെടുത്തിയാണ് ആകർഷകമായ വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഈ പദ്ധതിയുടെ ഏറ്റവും വലിയ സവിശേഷത ഓരോ മത്സരത്തിലും ഒരു ടീം നേടുന്ന ഗോളുകളുടെ എണ്ണത്തിന് തുല്യമായ ശതമാനമായിരിക്കും  അതുമായി ബന്ധിപ്പിച്ച ശബരി ഉൽപ്പന്നത്തിന് ലഭിക്കുന്ന വിലക്കിഴിവ് എന്നതാണ്.

 ഉദാഹരണത്തിന്, ഒരു മത്സരത്തിൽ ബ്രസീൽ മൂന്ന് ഗോൾ നേടിയാൽ, അതുമായി ബന്ധിപ്പിച്ചിട്ടുള്ള ശബരി മഞ്ഞൾപ്പൊടിക്ക് അടുത്ത മത്സരം ആരംഭിക്കുന്നത് വരെ 3% വിലക്കിഴിവ് ലഭിക്കും.

vachakam
vachakam
vachakam

ഷൂട്ടൗട്ടിൽ നേടുന്ന ഗോളുകൾ ഈ ഓഫറിനായി പരിഗണിക്കില്ല. കൂടാതെ, ഒരു ടീമിന്റെ വിലക്കിഴിവ് നിരക്ക് ആ ടീമിന്റെ അടുത്ത മത്സരം തുടങ്ങുന്നത് വരെ മാത്രമേ പ്രാബല്യത്തിലുണ്ടാകൂ. പുതിയ മത്സരത്തിലെ ഗോൾ നില അനുസരിച്ച് ഓഫർ പുതുക്കും. ഒരു ടീം ലോകകപ്പിൽ നിന്ന് പുറത്തായാൽ ആ ടീമിന്റെ ഓഫറും അവസാനിക്കും.

ടീമുകളും ബന്ധിപ്പിച്ചിട്ടുള്ള ശബരി ഉൽപ്പന്നങ്ങളും:

ബ്രസീൽ, ജർമ്മനി, നെതർലാൻഡ്സ്, സ്പെയിൻ, ബെൽജിയം, ഫ്രാൻസ്, അർജന്റീന, ഇംഗ്ലണ്ട്, പോർച്ചുഗൽ, ക്രൊയേഷ്യ, മൊറോക്കോ എന്നീ 11 ടീമുകളാണ് ഈ പദ്ധതിയിലുള്ളത്. ഇവരുമായി ബന്ധിപ്പിച്ച ഉൽപ്പന്നങ്ങൾ താഴെ പറയുന്നവയാണ്:

vachakam
vachakam
vachakam


ടീംശബരി ഉൽപ്പന്നം
നെതർലാൻഡ്സ്ശബരി സാമ്പാർപ്പൊടി
സ്പെയിൻശബരി പുട്ടുപൊടി
അർജന്റീനശബരി പായസം മിക്സ്
ബെൽജിയംശബരി സൂപ്പർ ഫൈൻ ഡസ്റ്റ് ടീ
പോർച്ചുഗൽശബരി മുളകുപൊടി
ക്രൊയേഷ്യശബരി വെളിച്ചെണ്ണ
ഇംഗ്ലണ്ട്ശബരി ഉപ്പ്
മൊറോക്കോശബരി ഹോട്ടൽ ബ്ലെൻഡ് ടീ
ഫ്രാൻസ്ശബരി ഗോൾഡ് ടീ
ബ്രസീൽശബരി മഞ്ഞൾപ്പൊടി

കപ്പ് അടിച്ചാൽ 'ബമ്പർ ഓഫർ'

പദ്ധതിയുടെ മറ്റൊരു പ്രധാന ആകർഷണം, ഈ 11 ടീമുകളിൽ ഏതെങ്കിലും ഒരു ടീം ലോകകപ്പ് കിരീടം ചൂടുകയാണെങ്കിൽ, ആ ടീമുമായി ബന്ധിപ്പിച്ചിട്ടുള്ള ശബരി ഉൽപ്പന്നത്തിന് ഉപഭോക്താക്കൾക്ക് വലിയ രീതിയിലുള്ള അധിക വിലക്കുറവ് സമ്മാനമായി നൽകും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam