സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന

SEPTEMBER 10, 2026, 12:07 AM

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഇന്ന് 22 കാരറ്റ് സ്വർണത്തിന്റെ ഗ്രാമിന് 110 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 14,255 രൂപയും ഒരു പവന് 1,14,040 രൂപയുമായി.

കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷന്റെ കണക്കനുസരിച്ചാണ് ഇന്നത്തെ വില. കഴിഞ്ഞ ദിവസം പവന് 760 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരുന്നത്. ഇന്നലെ ഒരു ഗ്രാം സ്വർണത്തിന് 14,145 രൂപയും പവന് 1,13,160 രൂപയുമായിരുന്നു വില.

അന്താരാഷ്ട്ര വിപണിയിലെ സ്വർണവിലയിലെ ഏറ്റക്കുറച്ചിലുകളാണ് ആഭ്യന്തര വിപണിയിലും പ്രധാനമായും പ്രതിഫലിക്കുന്നത്.

vachakam
vachakam
vachakam

അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 250 രൂപയും 10 ഗ്രാമിന് 2,500 രൂപയുമാണ് ഇന്നത്തെ വില.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam