തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ കെപിസിസി ഭാരവാഹി യോഗം ഇന്ന് രാവിലെ പത്തരയ്ക്ക് ഇന്ദിരാ ഭവനിൽ ചേരും.കഴിഞ്ഞ ആഴ്ച ചേർന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിന്റെ തുടർച്ചയായാണ് ഇന്നത്തെ ഭാരവാഹി യോഗം വിളിച്ചുചേർത്തിട്ടുള്ളത്.
സണ്ണി ജോസഫ് മന്ത്രിയായി ചുമതലയേറ്റ സാഹചര്യത്തിൽ പുതിയ കെപിസിസി അധ്യക്ഷനെ വേഗത്തിൽ കണ്ടെത്തണമെന്ന ആവശ്യം യോഗത്തിൽ ഉയർന്നേക്കും.കൂടാതെ, പിഎം ശ്രീ പദ്ധതിയിൽ സർക്കാർ സ്വീകരിക്കേണ്ട നിലപാടും യോഗം ചർച്ച ചെയ്യും. കെപിസിസി വൈസ് പ്രസിഡന്റ് രമ്യ ഹരിദാസ് ഉൾപ്പെട്ട ചിറയിൻകീഴിലെ തമ്മിലടി വിവാദവും രമ്യയുടെ സാന്നിധ്യത്തിൽ ഇന്നത്തെ യോഗത്തിൽ ചർച്ചയായേക്കുമെന്നാണ് റിപ്പോർട്ടുകൾ.
കെപിസിസി പ്രസിഡന്റും മന്ത്രിയുമായ സണ്ണി ജോസഫിന്റെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ മുഖ്യമന്ത്രി വി.ഡി സതീശൻ, കെപിസിസി ഭാരവാഹികളായ മന്ത്രിമാർ, വൈസ് പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ, ഡിസിസി പ്രസിഡന്റുമാർ എന്നിവർ പങ്കെടുക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
