ആലപ്പുഴ: സുകുമാരക്കുറുപ്പിന്റെ തിരോധാനക്കേസിൽ നിർണായക വെളിപ്പെടുത്തലുമായി നഴ്സ് രത്നമ്മ. 1988-ൽ ബൊക്കാറോയിലെ താൻ ജോലി ചെയ്തിരുന്ന ആശുപത്രിയിൽ നെഞ്ചുവേദനയെ തുടർന്ന് ചികിത്സ തേടിയാണ് സുകുമാരക്കുറുപ്പ് എത്തിയതെന്ന് രത്നമ്മ പറഞ്ഞു. കേസിൽ ക്രൈംബ്രാഞ്ച് വീണ്ടും മൊഴിയെടുത്തതിന് പിന്നാലെയാണ് അവർ ഇക്കാര്യം വെളിപ്പെടുത്തിയത്.
താൻ കുറുപ്പിന്റെ സ്വദേശമായ ചെറിയനാട് സ്വദേശിയാണെന്ന് അറിഞ്ഞതോടെയാണ് സുകുമാരക്കുറുപ്പ് ആശുപത്രിയിൽ നിന്ന് മുങ്ങിയതെന്ന് രത്നമ്മ പറഞ്ഞു. 1988 മുതൽ പലതവണ ക്രൈംബ്രാഞ്ച് തന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും, ഏറ്റവും ഒടുവിൽ മൂന്ന് ആഴ്ച മുമ്പാണ് വീണ്ടും മൊഴിയെടുത്തതെന്നും അവർ വ്യക്തമാക്കി.
ആശുപത്രിയിൽ 'ജോഷി' എന്ന പേരിലാണ് സുകുമാരക്കുറുപ്പ് പ്രവേശിപ്പിക്കപ്പെട്ടിരുന്നത്. താടിയുള്ള രൂപത്തിലായിരുന്ന കുറുപ്പിനെ നേരിൽ കണ്ടതായും, കണ്ടത് സുകുമാരക്കുറുപ്പാണെന്ന് തനിക്ക് ഇന്നും ഉറച്ച വിശ്വാസമുണ്ടെന്നും രത്നമ്മ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
