തിരുവനന്തപുരം: സുകുമാര കുറുപ്പ് വിദേശത്തുണ്ടെന്ന പ്രചരണത്തിൽ സത്യാവസ്ഥ അറിയാൻ ക്രൈംബ്രാഞ്ച്. ഇൻ്റർപോളിന് കത്ത് നൽകാനാണ് ക്രൈംബ്രാഞ്ചിൻ്റെ തീരുമാനം. ബ്യൂണോയിൽ ജോൺ മേനോൻ എന്നപേരിൽ സുകുമാരക്കുറുപ്പ് ഉണ്ടെന്നാണ് പ്രചരണം.
ഇൻ്റർപോൾ നോഡൽ ഓഫീസറായ ക്രൈംബ്രാഞ്ച് ഐജി ഇൻ്റർപോളിന് കത്ത് നൽകുമെന്ന് ക്രൈംബ്രാഞ്ച് മേധാവി അറിയിച്ചു. നേരത്തെ, കേസ് ക്രൈംബ്രാഞ്ച് പൊടിതട്ടിയെടുത്തിരുന്നില്ല. എന്നാൽ തുമ്പൊന്നും ലഭിക്കാത്ത സാഹചര്യത്തിൽ കേസ് ക്ലോസ് ചെയ്തപ്പോഴാണ് കുറുപ്പെന്ന രീകിയിൽ പ്രചരണം നടക്കുന്നത്. നിലവിൽ ഇത് അന്വേഷിക്കാനാണ് ക്രൈംബ്രാഞ്ചിൻ്റെ തീരുമാനം.
കത്ത് നൽകാൻ ഉന്നത ഉദ്യോഗസ്ഥർക്കിടയിൽ തീരുമാനമുണ്ടായത്. ഉടൻ കത്ത് നൽകി അടിയന്തിര പരിശോധനയ്ക്ക് നീക്കം. 25 വർഷത്തിലേറെയായി വിദേശത്ത് ഒളിവ് ജീവിതം നയിക്കുകയാണ് സുകുമാരക്കുറുപ്പ്.
ബ്രൂണയിലെ കൺസ്ട്രക്ഷൻ മേഖലിയിൽ ബിസിനസ് നടത്തുകയാണ് ഇയാൾ എന്നതാണ് പുറത്തു വരുന്ന വിവരങ്ങൾ. ഇൻ്റർപോൾ റിപ്പോർട്ട് പ്രകാരം രേഖകൾ കൊണ്ടും സുകുമാരക്കുറുപ്പാണിതെന്ന സംശയം ദൃഢപ്പെടുകയാണ്. സാദൃശ്യമുള്ള വയോധികൻ നിരീക്ഷണത്തിലാണ്. പുതിയ ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. മുഖച്ഛായ മാറ്റിയതായും കാണാം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
