കാഫിർ സ്ക്രീൻഷോട്ട് കേസ്: എംഎസ്എഫ് നേതാവിനെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കി

JULY 2, 2026, 3:11 AM

കോഴിക്കോട്: എംഎസ്എഫ് നേതാവിനെ കാഫിർ സ്ക്രീൻഷോട്ട് കേസിൽ  പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കി എസ്ഐടി. 

മുഹമ്മദ് കാസിമിനെയാണ് പ്രതിസ്ഥാനത്ത് നിന്നും ഒഴിവാക്കിയത്. രണ്ട് വർഷത്തെ നിയമ പോരാട്ടത്തിന് ഒടുവിലാണ് കാസിം കേസിൽ നിന്ന് ഒഴിവാകുന്നത്.

സ്ക്രീൻഷോട്ട് സൃഷ്ടിച്ചത് കാസിം അല്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് നടപടി. സിപിഐഎം നൽകിയ പരാതിയിലാണ് കാസിമിനെ പ്രതി ചേർത്തിരുന്നത്.

vachakam
vachakam
vachakam

കേസിൽ ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് കമ്മിറ്റി അംഗം ജിതിൻ ഭാസ്‌കർ അറസ്റ്റിലായിരുന്നു. 2024 ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തലേദിവസം എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന കെ.കെ.ശൈലജയ്‌ക്കെതിരെ കാഫിർ സ്‌ക്രീൻ ഷോട്ട് പ്രചരിപ്പിച്ചെന്നാണ് കേസ്.

കാസിമിന്റെ മൂന്ന് ഫോണുകൾ ശാസ്ത്രീയ പരിശോധന നടത്തിയതിൽ സ്ക്രീൻഷോട്ട്ഉണ്ടാക്കിയത് സംബന്ധിച്ച തെളിവുകൾലഭിച്ചില്ല. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് പ്രതി സ്ഥാനത്ത് നിന്ന് നീക്കം ചെയ്തത്. കോടതിക്കും ഇത് സംബന്ധിച്ച് റിപ്പോർട്ട്‌ നൽകി. മുഹമ്മദ്‌ കാസിമിന്റെ സന്ദേശം എന്ന പേരിലാണ് സ്ക്രീൻ ഷോട്ട് പ്രചരിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam