അൻസിബ ഹസന്‍റെ പരാതി കേൾക്കാൻ പ്രത്യേക സമിതി രൂപീകരിച്ചതായി അമ്മ പ്രസിഡന്‍റ് 

JUNE 3, 2026, 10:00 AM

കൊച്ചി: താരസംഘടനയിലെ തർക്കവുമായി ബന്ധപ്പെട്ട് നടി അൻസിബ ഹസന്‍റെ പരാതി കേൾക്കാൻ പ്രത്യേക സമിതി രൂപീകരിച്ചതായി അമ്മ പ്രസിഡന്‍റ് ശ്വേത മേനോൻ.

അമ്മയിലെ തർക്കം കേൾക്കാൻ പാനൽ രൂപീകരിക്കുമെന്നും ഇരുകൂട്ടരുടെയും പരാതി കേൾക്കുമെന്നും ശ്വേത അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.

അൻസിബ, ടിനി ടോം, നീന കുറിപ്പ്, ലക്ഷ്മി എന്നിവരാണ് പരാതി നൽകിയിട്ടുള്ളത്. സമിതിയെ നിശ്ചയിച്ച് ആരൊക്കെയെന്നത് മെയിൽ വഴി ഇവരെ അറിയിക്കുമെന്ന് ശ്വേത പറഞ്ഞു.

vachakam
vachakam
vachakam

മാധ്യമങ്ങൾ മുൻപാകെ പറഞ്ഞത് പോലെ ഏകപക്ഷീയം ആകില്ല സമിതിയെന്നും അമ്മ അംഗങ്ങളും പുറത്ത് ഉള്ളവരും ചേർന്നുള്ള 5 അംഗ സമിതിയാകും അൻസിബയുടെ പരാതി കേൾക്കുകയെന്നും ശ്വേത വ്യക്തമാക്കി. ‘അമ്മ’ ഓഫിസിലെ സിസിടിവിയിലെ ശബ്ദസന്ദേശങ്ങൾ ചോർന്നത് ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ വഴിയാണെന്നും ശ്വേത പറഞ്ഞു.

തൻറെ കയ്യിൽ നിന്നാണ് ഓഡിയോ ചോർന്നത് എന്ന് കുക്കു പരമേശ്വരൻ സമ്മതിച്ചുവെന്നും ശ്വേത മാധ്യമങ്ങളോട് പറഞ്ഞു.സംഘടനയുടെ അനുവാദമില്ലാതെ മാധ്യമങ്ങളോട് സംസാരിച്ച അംഗങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്നും ശ്വേത വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam