തിരുവനന്തപുരം: മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി ഭാര്യ ബിന്ദു മേനോൻ രംഗത്ത് വന്നിരുന്നു.
രണ്ട് മാസം മുൻപ് വാളകത്തെ വീട്ടിൽ ഗണേഷ് കുമാറിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടുവെന്നും ഇതിന്റെ തെളിവ് തന്റെ കയ്യിൽ ഉണ്ടെന്നും ബിന്ദു മേനോൻ വെളിപ്പെടുത്തിയത്.
ദൃശ്യം മൊബൈലിൽ പകർത്തിയ തന്നെ ഗണേഷിന്റെ സന്തത സഹചാരികൾ തടഞ്ഞുവെച്ച് മൊബൈൽ കൈക്കലാക്കാൻ ശ്രമിച്ചുവെന്നും പൊലീസ് സംഭവസ്ഥലത്ത് എത്തിയെങ്കിലും ഇടപെട്ടില്ലെന്നും ബിന്ദു പറഞ്ഞിരുന്നു.
ഇതോടെ വെട്ടിലായത് ഇടതുമുന്നണിയാണ്. ഗണേഷ് കുമാറിനെതിരെ ഉയർന്നത് ഗുരുതര ആരോപണമാണെന്നാണ് വിലയിരുത്തൽ. മുഖ്യമന്ത്രിയോട് ഗണേഷ് കുമാര്‍ തന്നെ നേരിട്ട് വിവാദം വിശദീകരിക്കാൻ സാധ്യതയുണ്ട്.
സ്ത്രീപക്ഷ നിലപാട് ഉയർത്തി പിടിക്കുന്നു എന്നവകാശപ്പെടുന്ന സർക്കാർ, മന്ത്രിയെ പുറത്താക്കുമോ എന്നാണ് ഉയരുന്ന ചോദ്യം. ഗണേഷ് കുമാറിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നും ആവശ്യം ഉയരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു: പ്രതികരിച്ച് കെ സുധാകരൻ
തണ്ണീർക്കുടം പദ്ധതിയുമായി മർകസ് ഗ്രൂപ്പ് ഓഫ് സ്കൂൾസ്
പത്തനംതിട്ട കുമ്പഴയില്‍ ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം
ജ്യൂസ് കടകളിലും കുപ്പിവെള്ള യൂണിറ്റുകളിലും വ്യാപക പരിശോധന; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ