തിരുവനന്തപുരം: ശബരിമല സ്വർണ കൊള്ളക്കേസിൽ പ്രതിസ്ഥാനത്തുള്ള സ്മാർട് ക്രിയേഷൻസിൻറെ അഭിഭാഷകൻ കെ.ബി പ്രദീപിനെ ഗവൺമെൻറ് പ്ലീഡറാക്കിയതിൽ എസ്ഐടിക്ക് ആശങ്ക.
കോടതിയിൽ കേസുകളെത്തുമ്പോൾ എസ്ഐടിയുടെ അന്വേഷണ റിപ്പോർട്ടുകൾ ആദ്യം പരിശോധിക്കുന്നത് സർക്കാർ അഭിഭാഷകനായതിനാൽ വിവരങ്ങൾ ചോർന്നു പോകുമെന്ന് സംശയം.
കേസ് നടത്തിപ്പിനെ ബാധിക്കുമെന്നും പൊലീസ് വ്യക്തമാക്കുന്നു. ശബരിമല സ്പെഷ്യൽ കമ്മീഷണറെ കണ്ട് എസ്ഐടി ആശങ്ക അറിയിക്കും.
അഡ്വ. കെ ബി പ്രദീപിനെയാണ് ഹൈക്കോടതിയിലെ സ്പെഷൽ ഗവൺമെന്റ് പ്ലീഡർ ആയി നിയമിച്ചത്. ഇതുവരെ സീനിയർ ഗവൺമെന്റ് പ്ലീഡർ മാത്രമേ ദേവസ്വം വകുപ്പിനുണ്ടായിരുന്നുള്ളു.
എന്നാൽ സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡറായാണ് കെ ബി പ്രദീപിനെ നിയമിച്ചിരിക്കുന്നത്. സ്പെഷൽ ഗവൺമെന്റ് പ്ലീഡർ എന്ന പദവി പ്രത്യേകമായി നൽകിയാണ് നിയമനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
