കൊച്ചി :മൂന്നാമത്തെ ലൈംഗിക പീഡനക്കേസിൽ ഡിഎൻഎ പരിശോധനയ്ക്ക് എസ്ഐടി. രാഹുൽ മാങ്കൂട്ടത്തിലിന്റെ രക്ത സാമ്പിളുകൾ ശേഖരിച്ചു. രാഹുൽ മങ്കൂട്ടം പരാതിക്കാരിയെ ക്രൂരമായി മർദ്ധിച്ച് ലൈംഗീക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
അതിജീവിതയുടെ നഗ്ന വീഡിയോ പകർത്തി എന്നും മൊബൈൽ ഫോണിന്റെ ലോക്ക് പറ്റേൺ രാഹുൽ പറഞ്ഞ് നൽകിയില്ലെന്നും എസ്ഐടി പറഞ്ഞു.യുവതി സൂക്ഷിച്ച ഭ്രൂണത്തിന്റെ ഡിഎൻഎ പരിശോധനാറിപ്പോർട്ട് ആണ് കേസിൽ ശക്തമായ തെളിവായത്.
വിവാഹ വാഗ്ദാനം നൽകിയായിരുന്നു യുവതിയെ രാഹുൽ പീഡിപ്പിച്ചത്. തനിക്കൊരു കുഞ്ഞിനെ വേണമെന്നും രാഹുൽ പറഞ്ഞു. ഗർഭിണിയായപ്പോൾ അസഭ്യം പറഞ്ഞെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. ഹോട്ടലിൽ ഒരുമിച്ചുണ്ടായിരുന്നതിന്റേയും വാട്സ്ആപ്പ് ചാറ്റിന്റെയും വിവരങ്ങൾ പൊലീസിന് നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
