കൊച്ചി : സിക്കിമിൽ ജലവൈദ്യുതപദ്ധതിയുടെ തുരങ്കം തകർന്നുണ്ടായ അപകടത്തിൽ മരിച്ച അനീഷ് മോഹൻ്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു.
കഴിഞ്ഞ തിങ്കളാഴ്ചയാണ്നാഷണൽ ഹൈഡ്രോ പവർ കോർപ്പറേഷനിലെ (എൻ.എച്ച്.പി.സി ) സിക്കിം യൂണിറ്റ് മാനേജറായിരുന്നഅനീഷ് മോഹനെ ദുരന്തത്തിൽ കാണാതായത്.
കൊൽക്കത്തയിൽ നിന്ന് വിമാനമാർഗമാണ് മൃതദേഹം എത്തിച്ചത്. എയർപോർട്ടിൽ നിന്ന് കോട്ടയം പാമ്പാടിയിലെ വീട്ടിലേക്ക് മൃതദേഹം കൊണ്ട് പോയി. രണ്ട് മണിയോടെ വീട്ടിൽ സംസ്ക്കരിക്കും.
സിക്കിമിലെ നാംചി ജില്ലയിലുള്ള സമർദുങ്ങിൽ എൻഎച്ച്പിസിയുടെ തീസ്ത സ്റ്റേഞ്ച് 6 ഹൈഡ്രോ പവർ പ്രോജക്ടിന് വേണ്ടിയുള്ള തുരങ്കപാത നിർമ്മാണത്തിനിടെ ആണ് മീഥെയിൻ വാതക സ്ഫോടനത്തിന് പിന്നാലെ മണ്ണിടിച്ചിൽ ഉണ്ടായത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ആണ് അപകടം. പശ്ചിമ ബംഗാൾ, പഞ്ചാബ്, അസം, ഉത്തരഖണ്ഡ് സ്വദേശികളാണ് മരണപ്പെട്ടത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
