തൃശൂർ: കേരളത്തിലെ സ്ത്രീ സമൂഹത്തിന്റെ പ്രതിനിധിയായാണ് താൻ ഈ വേദിയിൽ നിൽക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ബിജെപി പരിപാടിയിൽ നടി ശോഭന.
ജീവിതത്തിൽ ആദ്യമായാണ് ഇത്രയും സ്ത്രീകളെ കാണുന്നത് എന്നും ശോഭന പറഞ്ഞു.ഇന്നും എല്ലാ മേഖലകളിലും സ്ത്രീ പങ്കാളിത്തം കുറവാണ്. അത് മാറ്റാൻ വനിതാ സംവരണ ബില്ലിന് കഴിയുമെന്നാണ് പ്രതീക്ഷ.
ഒരു ശകുന്തളാ ദേവിയും ഒരു കല്‍പ്പന ചൗളയും ഒരു കിരണ്‍ ബേദിയും മാത്രമാണ് നമുക്കുള്ളത്. അതിന് മാറ്റമുണ്ടാകുമെന്നും ശോഭന പറഞ്ഞു. സ്ത്രീകളെ ദേവതമാരായി ആരാധിക്കുന്നവരാണ് നമ്മള്‍.
എന്നാല്‍ പലയിടത്തും അവരെ അടിച്ചമര്‍ത്തുന്നത് കാണാനാവും. കഴിവും നിശ്ചയദാര്‍ഢ്യമുള്ള ആകാശത്തേക്ക് ആദ്യത്തെ ചുവട് വയ്പ് ആവട്ടെ വനിതാ സംവരണ ബില്‍. ബില്‍പാസാക്കിയ മോദിക്ക് നന്ദി. മോദിക്കൊപ്പം വേദി പങ്കിടാന്‍ അവസരം തന്നതില്‍ നന്ദിയെന്നും ശോഭന പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്