'ലൈംഗിക ചൂഷണ പരാതി വ്യാജം, പരാതിയുമായി എത്തിയിരിക്കുന്നത് ഞാന്‍ കേസ് കൊടുത്തയാള്‍';   ഷിയാസ് കരിം

APRIL 27, 2026, 9:33 AM

ലൈംഗിക ചൂഷണവും സാമ്പത്തിക തട്ടിപ്പും ആരോപിച്ച് തനിക്കെതിരെ വന്നിരിക്കുന്ന പരാതിയില്‍ പ്രതികരണവുമായി ബിഗ് ബോസ് മുന്‍താരം ഷിയാസ് കരിം. 

വന്നിരിക്കുന്നത് വ്യാജ പരാതിയാണെന്നും താന്‍ മുന്‍പ് കേസ് കൊടുത്ത ഒരു സ്ത്രീയാണ് പരാതിക്കാരിയെന്നും ഷിയാസ് ആരോപിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് ഷിയാസ് കരിമിന്‍റെ പ്രതികരണം.

“എന്‍റെ പേരില്‍ ഒരു പീഡന പരാതി വരുന്നുണ്ട്. എന്‍റെ കല്യാണം കഴിഞ്ഞിട്ട് ഒന്നു രണ്ട് വര്‍ഷം ആവാറായി. എനിക്ക് ഒരു കുട്ടിയുണ്ട്. ഞാന്‍ മാന്യമായിട്ടാണ് ജീവിക്കുന്നത്. എന്‍റെ കുടുംബവുമായി അത്ര അടുപ്പമുള്ള ഒരു സ്ത്രീയാണ് പരാതിക്കാരി.

vachakam
vachakam
vachakam

എന്‍റെ ഭാര്യയില്‍ നിന്നും എന്‍റെ ഉമ്മയില്‍ നിന്നും പെങ്ങളില്‍ നിന്നും ഇവര്‍ കുറച്ച് സ്വര്‍ണ്ണം വാങ്ങിച്ചിട്ടുണ്ട്. ഇതൊന്നും ഞാന്‍ അറിയുന്നില്ല. കുറച്ച് പ്രശ്നം ആയി കഴിഞ്ഞപ്പോഴാണ് ഇതൊക്കെ ഞാന്‍ അറിയുന്നത്. എന്‍റെ ഫാമിലിയില്‍ കയറി കുറച്ച് പേഴ്സണല്‍ കാര്യങ്ങളില്‍ ഇടപെടുകയും അത് കുറച്ച് പ്രശ്നം ആയപ്പോഴുമാണ് ഞാനിത് അറിയുന്നത്. കാശും സ്വര്‍ണ്ണവും വാങ്ങിച്ച കാര്യം.

എന്‍റെ ഉമ്മയ്ക്കും പെങ്ങള്‍ക്കും എനിക്കുമൊക്കെ കുറച്ച് പൈസ ഇവര്‍ അയച്ചിട്ടുണ്ട്. ഫ്ലൈറ്റ് ടിക്കറ്റ് എടുക്കാനും മറ്റും. ഞാന്‍ അവരില്‍ നിന്നും കോടികള്‍ പറ്റിച്ചുവെന്ന് ഇവര്‍ മുന്‍പ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.

ആ സമയത്ത് ഞാന്‍ ഇവരുടെ പേരില്‍ കേസ് കൊടുത്തു. ആ കേസ് ഫയല്‍ ചെയ്ത് ഇവര്‍ക്ക് നോട്ടീസ് ചെന്നപ്പോള്‍ ഇവര്‍ ഇപ്പോള്‍ എന്‍റെ പേരില്‍ ഒരു കള്ളക്കേസുമായി വന്നിരിക്കുകയാണ്. കേരള പൊലീസിലും നിയമത്തിലുമൊക്കെ ഭയങ്കര വിശ്വാസമുള്ള ആളാണ് ഞാന്‍. മുന്‍പ് ഒരു കേസില്‍ ഫൈറ്റ് ചെയ്ത ആളാണ് ഞാന്‍. ഇതും അതുപോലെ ഫൈറ്റ് ചെയ്യും.”- ഷിയാസ് കരിം പറഞ്ഞു. 

vachakam
vachakam
vachakam

കൊച്ചിയിൽ താമസിക്കുന്ന സ്ത്രീയാണ് ഷിയാസ് കരിമിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. പാലാരിവട്ടം പൊലീസിനാണ് പരാതി നൽകിയിരിക്കുന്നത്. ഷിയാസ് 49 ലക്ഷത്തോളം രൂപ പലതവണയായി തട്ടിയെടുത്തുവെന്നും പരാതിയിൽ പറയുന്നു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam