കോഴിക്കോട്: ഗോവിന്ദാപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ പ്രതിയായ ഷിംജിതയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ആണ് ജാമ്യം അനുവദിച്ചത്.
വടകരയിലെ ബന്ധുവീട്ടിൽ നിന്നാണ് ഷിംജിതയെ പൊലീസ് പിടികൂടിയത്. പിന്നീട് കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ശേഷം 14 ദിവസത്തേക്ക് റിമാൻഡിൽ വെച്ചു. ദീപക് ജനുവരി പതിനേഴിന് ആത്മഹത്യ ചെയ്തിരുന്നു. ഷിംജിതയുടെ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ ദീപക്കിനെതിരെ വ്യാപകമായ സൈബർ ആക്രമണം ഉണ്ടായിരുന്നു. ദീപക്കിന്റെ കുടുംബം, ഈ ആക്രമണങ്ങൾ കാരണം മനംനൊന്താണ് ദീപക് ജീവനൊടുക്കിയതെന്ന് ആരോപിച്ചു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
എന്നിരുന്നാലും, ബസിൽ താൻ ലൈംഗികാതിക്രമം നേരിട്ടുവെന്ന വാദത്തിൽ ഷിംജിത ഇപ്പോഴും ഉറച്ചുനിൽക്കുകയാണ്. “വെറുതെ ഒന്നും പറയില്ലല്ലോ,” എന്നായിരുന്നു മാധ്യമങ്ങളോടുള്ള ഷിംജിതയുടെ പ്രതികരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ശബരിമല സ്വര്‍ണ കൊള്ള കേസ്: എല്ലാ പ്രതികളും പുറത്തേക്ക്, കെ.പി. ശങ്കരദാസിന് ജാമ്യം
പിതൃ തുല്യനാണ് പാലാ പിതാവ് ഷോണ്‍ ജോര്‍ജ്; സഭ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യം
അന്തിമ പോളിങ് കണക്ക് എവിടെ?; വിവാദത്തിനിടെ പഴയ ഡാറ്റ വീണ്ടും പുറത്ത് വിട്ട്
“ബ്ലാക്കി, വൈറ്റി, കോക്ക്റോച്ച്, ഫാറ്റ് തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ച് അധിക്ഷേപം"; അധ്യാപകന് എം.കെ.