തൃശൂർ: ജില്ലയിൽ രണ്ട് കുട്ടികൾക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് ജാഗ്രത ശക്തമാക്കി. വടക്കാഞ്ചേരി മംഗലം സ്വദേശികളായ നാലും ഏഴും വയസ്സുള്ള കുട്ടികൾക്കാണ് രോഗം കണ്ടെത്തിയത്.
കുട്ടികൾ കഴിഞ്ഞ ആഴ്ച തമിഴ്നാട്ടിലേക്ക് യാത്ര നടത്തിയിരുന്നുവെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ. രോഗലക്ഷണങ്ങളെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്.
രോഗബാധ കണ്ടെത്തിയതോടെ ആരോഗ്യ പ്രവർത്തകർ പ്രദേശത്ത് പ്രതിരോധ നടപടികൾ ഊർജിതമാക്കിയിട്ടുണ്ട്. ഇൻ്റർ-സെക്ടർ യോഗങ്ങൾ, ബോധവത്കരണ ക്ലാസുകൾ, ആരോഗ്യ നിരീക്ഷണം എന്നിവ പുരോഗമിക്കുകയാണ്.
ഷിഗെല്ല രോഗം പ്രധാനമായും മലിനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും പകരാൻ സാധ്യതയുള്ളതിനാൽ ശുചിത്വ കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധ പുലർത്തണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. പ്രദേശത്ത് സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും കൂടുതൽ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
