മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ച പാലക്കാട് സ്വദേശിക്ക് ഷിഗെല്ല ബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. പാലക്കാട് നെല്ലൂർപ്പുള്ളി പാറോൽ സ്വദേശിയായ ഷൈജുവിനാണ് രോഗബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
വയറിളക്കവും പനിയും അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷൈജു കഴിഞ്ഞ ബുധനാഴ്ചയാണ് മരിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചത്.
സംഭവത്തെ തുടർന്ന് ആരോഗ്യവകുപ്പ് രോഗബാധയുടെ ഉറവിടം കണ്ടെത്തുന്നതിനും സമ്പർക്കപ്പട്ടിക തയ്യാറാക്കുന്നതിനും പ്രതിരോധ നടപടികൾ ശക്തമാക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
