മിനി കൂപ്പർ അപകടം: കാറിന്റെ എൻജിൻ വിവരങ്ങളും ഡാറ്റയും പരിശോധിച്ചു

OCTOBER 14, 2026, 8:05 AM

കൊച്ചി: നെടുമ്പാശ്ശേരി അപകടത്തില്‍ മിനി കൂപ്പറിന്റെ ഇവന്റ് ഡാറ്റാ റെക്കോര്‍ഡ് ശേഖരിക്കാന്‍ പൊലീസ്.

പ്രതി സുഹൈല്‍ മിനി കൂപ്പര്‍ ഓടിച്ചത് ഏതാണ്ട് 180 കിലോമീറ്റര്‍ സ്പീഡിലാണെന്ന് പൊലീസിന് മൊഴി നല്‍കിയിരുന്നു. അക്കാര്യം ഉറപ്പാക്കുന്നതിനുള്ള തെളിവ് ശേഖരണത്തിന്റെ ഭാഗമായാണ് ഡാറ്റാ റെക്കോര്‍ഡ് ശേഖരിക്കുന്നത്. 

 ബിഎംഡബ്‌ള്യു ഉദ്യോഗസ്ഥര്‍ എത്തിയാണ് ഡാറ്റ ശേഖരിക്കുന്നത്.  വാഹനം പോയ സ്ഥലങ്ങളും സ്പീഡും കണ്ടെത്തുന്നതിനാണ് പരിശോധന നടത്തുന്നത്. 2018 മോഡല്‍ വാഹനമായതിനാല്‍ എല്ലാ വിവരങ്ങളും പൂര്‍ണമായി ലഭ്യമാകുമോ എന്നതിലും ആശങ്ക നിലനില്‍ക്കുകയാണ്. 

vachakam
vachakam
vachakam

വിമാനത്തിന്റെ ബ്ലാക് ബോക്‌സിന് സമാനമായ ഒന്നാണ് കാറുകളിലെ ഇവന്റ് ഡാറ്റാ റെക്കോര്‍ഡര്‍.

അപകടമുണ്ടാക്കിയ സമയത്ത് വാഹനം എത്ര വേഗതയിലാണ് പോയതെന്നും ആക്‌സിലറേഷനും എഞ്ചിന്‍ ആര്‍പിഎം എങ്ങനെയായിരുന്നു എന്നീ കാര്യങ്ങളാണ് പരിശോധിക്കുക. ഇത്തരം കാര്യങ്ങളെല്ലാം റിക്കവര്‍ ചെയ്യാനാവുമോ എന്നതും പരിശോധിച്ചു വരികയാണ്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam