ജിദ്ദയിൽ കാണാതായ മലയാളി നഴ്‌സ് പൊലീസ് കസ്റ്റഡിയിലെന്ന് റിപ്പോർട്ട് 

OCTOBER 14, 2026, 8:22 AM

റിയാദ്:  സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന മലയാളി നഴ്‌സിനെ കാണാനില്ലെന്ന പരാതിയിൽ വഴിത്തിരിവ്. വയനാട് സുൽത്താൻ ബത്തേരി അയ്യങ്കൊല്ലി സ്വദേശിനി ഫിലോമിനയെയാണ് അവധി കഴിഞ്ഞ് വിദേശത്തേക്ക് മടങ്ങിയതിന് പിന്നാലെ കാണാതായത്.

വിമാനത്താവളത്തിലെത്തിയെന്ന സന്ദേശമാണ് കുടുംബത്തിന് അവസാനമായി ലഭിച്ചത്. അതിനുശേഷം ഫിലോമിനയെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് ബന്ധുക്കൾ പറയുന്നു.

  ഫിലോമിന സൗദി പൊലീസിന്റെ കസ്റ്റഡിയിലാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.  ഇവരുടെ ലഗേജിൽ സൗദി അറേബ്യയിൽ നിരോധിച്ച മരുന്നുകൾ കണ്ടെത്തിയതിനെ തുടർന്നാണ് അധികൃതർ തടഞ്ഞുവെച്ചതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭ്യമായിട്ടില്ല. ഫിലോമിന നാലുദിവസം മുമ്പാണ് അവധി കഴിഞ്ഞ് മടങ്ങിയത്. വിമാനത്താവളത്തിൽ വെച്ച് തന്റെ മൊബൈൽ ഫോൺ വാങ്ങിവെച്ചതായി വീട്ടുകാർക്ക് അയച്ച അവസാന സന്ദേശത്തിൽ അറിയിച്ചിരുന്നുവെന്നാണ് കുടുംബത്തിന്റെ വെളിപ്പെടുത്തൽ. പാസ്‌പോർട്ടും വാങ്ങിവെച്ചതായി ഫിലോമിന പറഞ്ഞിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു.

vachakam
vachakam
vachakam

കഴിഞ്ഞ മൂന്നുവർഷമായി റിയാദിലെ കിങ് ഫഹദ് ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു ഫിലോമിന. വാർഷികാവധി കഴിഞ്ഞ് ഒക്ടോബർ 10-ന് ബെംഗളൂരുവിൽ നിന്നാണ് ഇവർ സൗദിയിലേക്ക് വിമാനം കയറിയത്. ജിദ്ദയിൽ വിമാനമിറങ്ങിയ ശേഷം കണക്ഷൻ ഫ്ലൈറ്റ് മാർഗ്ഗം റിയാദിലേക്ക് പോകാനായിരുന്നു പദ്ധതി. എന്നാൽ ജിദ്ദ എയർപോർട്ടിലെത്തിയ ശേഷം ഫിലോമിനയെ ഫോണിലോ മറ്റ് മാർഗ്ഗങ്ങളിലോ ബന്ധപ്പെടാൻ സാധിക്കാതെ വന്നതോടെ കുടുംബം വലിയ ആശങ്കയിലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണങ്ങളിലാണ് സൗദി പൊലീസിന്റെ നടപടിയെക്കുറിച്ചുള്ള സൂചനകൾ പുറത്തുവന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam