കൊച്ചി: ദേശീയപാത 66-ൽ നാട്ടികയിലെ ടോൾപിരിവിന് ഇടക്കാല സ്റ്റേ ഇല്ല. ടോൾ പിരിവിനെതിരേയുള്ള ഹർജിയിൽ ഹൈക്കോടതി ബുധനാഴ്ച വാദംകേട്ടു. ഹർജി ഇനി മൂന്നാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.
ടോൾ പിരിക്കണമെന്ന നിലപാടാണ് ദേശീയപാത അതോറിറ്റി(NHAI) ഹൈക്കോടതിയെ അറിയിച്ചത്. പ്രദേശവാസികൾക്ക് ടോളിൽ ഇളവുകളുണ്ടെന്നും ദേശീയപാത അതോറിറ്റി കോടതിയിൽ പറഞ്ഞു.
നാട്ടികയിലെ ദേശീയപാത നിർമാണത്തിൽ 51 കിലോമീറ്റർ പ്രവൃത്തി പൂർത്തിയായെന്നാണ് ദേശീയപാത അതോറിറ്റി കോടതിയെ അറിയിച്ചത്. ഇനി 9 കിലോമീറ്റർ മാത്രമാണ് പ്രവൃത്തി പൂർത്തിയാകാനുള്ളത്.
വിജ്ഞാപനപ്രകാരം 51 കിലോമീറ്റർ ദൂരത്തിന് ടോൾ പിരിക്കാം. നാട്ടികയിലെ പ്രദേശവാസികൾക്ക് മാത്രമാണ് ആശങ്കയുള്ളത്. എന്നാൽ, പ്രദേശവാസികൾക്ക് ടോളിൽ ഇളവു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
