ശ്രീനാദേവിയുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സിപിഐ നൽകിയ ഹർജി കോടതി തള്ളി

OCTOBER 14, 2026, 8:34 AM

പത്തനംതിട്ട: കോൺഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവിയുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സിപിഐ നൽകിയ ഹർജി കോടതി തള്ളി. അഡീഷണല്‍ ജില്ലാ കോടതി-നാല് ജഡ്ജി ഡോണി തോമസ് വര്‍ഗീസാണ് വിധി പ്രസ്താവിച്ചത്.

സിപിഐ നേതാവ് മുരുകേഷ് ആയിരുന്നു പരാതിക്കാരൻ.  സിപിഐ വിട്ട് കോൺഗ്രസിൽ എത്തിയ ആളാണ് ശ്രീനാദേവി കുഞ്ഞമ്മ.

ഹർജി വിചാരണയ്ക്ക് പോലും എടുക്കാതെയാണ് പത്തനംതിട്ട അഡീഷണൽ ജില്ലാ കോടതി തള്ളിയത്. ശ്രീനാദേവിയുടെ തമാസസ്ഥലവും റേഷൻ കാർഡുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. എന്നാൽ ഇതേപരാതി വോട്ടർപട്ടിക പ്രസിദ്ധീകരിച്ച സമയത്ത് ഹർജിക്കാരൻ ഉന്നയിക്കുകയും തെരഞ്ഞെടുപ്പ് ഓഫീസർ അത് തള്ളിയതാണെന്നും കോടതി നിരീക്ഷിച്ചു.

vachakam
vachakam
vachakam

ശ്രീനാദേവിക്കെതിരെ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങള്‍ ഒരു തെരഞ്ഞെടുപ്പ് ഹര്‍ജിയിലൂടെ ചോദ്യം ചെയ്യാവുന്നതല്ല എന്ന മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. വി.ആര്‍. സോജിയുടെ വാദം അംഗീകരിച്ചാണ് കോടതിവിധി. ഹര്‍ജിയിലെ സാങ്കേതിക പിഴവുകളും ശ്രീനാദേവിയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. പള്ളിക്കല്‍ ജനശക്തി വാര്‍ഡിലെ കൊല്ലശ്ശേരില്‍ വീട്ടില്‍ സാധാരണ താമസക്കാരി അല്ല എന്ന വാദമാണ് ഹര്‍ജിക്കാരന്‍ ഉന്നയിച്ചത്. എന്നാല്‍ സാധാരണ വാസസ്ഥലം തെരഞ്ഞെടുപ്പ് തര്‍ക്കമല്ലെന്നായിരുന്നു അഡ്വ. വി.ആര്‍. സോജിയുടെ വാദം. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam