നെടുമ്പാശ്ശേരി വാഹനാപകടം; സുഹൈലിന് മദ്യം നൽകിയ ബാറുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

OCTOBER 14, 2026, 8:36 AM

കൊച്ചി: നെടുമ്പാശ്ശേരി വാഹനാപകട കേസിലെ പ്രതിയായ സുഹൈലിന് മദ്യം നൽകിയ മൂന്ന് ബാറുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു.ദയ ബാർ കടവന്ത്ര, മൺസൂൺ എംപ്രസ് പാലാരിവട്ടം, മാറിയറ്റ് ഹോട്ടൽ നെടുമ്പാശ്ശേരി എന്നീ ബാറുകൾക്കെതിരെയാണ് നടപടി.എക്സൈസ് കമ്മീഷണർ സാംബശിവ റാവുവാണ് നടപടിക്ക് നിർദ്ദേശം നൽകിയത്. 

അതേസമയം, കാര്‍ ഓടിച്ച സുഹൈൽ സജീവ് അടക്കം നാലുപ്രതികളെയും പൊലീസ് കസ്റ്റഡിയിൽ വിട്ടു. നാളെ വൈകീട്ട് അഞ്ചുമണിവരെയാണ് അങ്കമാലി കോടതി കസ്റ്റഡി അനുവദിച്ചത്.കസ്റ്റഡി ആവശ്യമില്ലെന്നും അനുവദിക്കരുതെന്നും പ്രതിഭാഗം വാദിച്ചു. ഗൂഢാലോചനയൊന്നുമില്ലാത്ത വാഹനാപകടക്കേസിൽ എന്തിനാണ് പൊലീസ് കസ്റ്റഡിയെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ ചോദ്യം.

എന്നാൽ, മദ്യപിച്ച് വാഹനമോടിച്ചാലുള്ള ഭവിഷത്ത് അറിയാത്തവരല്ല പതിനെട്ട് കഴിഞ്ഞ പ്രതികളെന്നും വിശദമായി ചോദ്യം ചെയ്തും തെളിവെടുത്തും കേസ് നടപടികൾ പൂര്‍ത്തിയാക്കാൻ കസ്റ്റഡി അനിവാര്യമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. ഒടുവിൽ നാളെ വൈകീട്ട് അ‍ഞ്ചുമണിവരെ പൊലീസ് കസ്റ്റഡിയിൽ അനുവദിക്കുകയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam