തിരുവനന്തപുരം: നെടുമ്പാശ്ശേരിയിലെ മിനി കൂപ്പർ അപകടം പൊലീസ് വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.കേസിൽ ഒരാളെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും, ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
കേരളത്തിൽ ഇനി മുതൽ മദ്യപിച്ച് വാഹനം ഓടിക്കുന്നത് അനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു. ഇന്നലെ സംസ്ഥാനത്ത് 12 മണിക്കൂർ നീണ്ട പരിശോധനയിൽ മദ്യപിച്ച് വാഹനം ഓടിച്ച ആയിരത്തോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തതായി മന്ത്രി വ്യക്തമാക്കി.
അതേസമയം, യുവാവിൻ്റെ ലൈസൻസ് റദ്ദാക്കുന്നതിന് പുറമെ കർശനമായ നിയമനടപടികളും സ്വീകരിക്കും. 21 വയസിന് താഴെയുള്ളവരെ ബോസ്റ്റൽ സ്കൂളിലേക്ക് അയക്കാൻ തീരുമാനിച്ചത് പൊലീസല്ല. ആ തീരുമാനം കോടതിയുടേതാണ്. ഇത് അറിയാത്ത ചില മാധ്യമപ്രവർത്തകർ തെറ്റിദ്ധാരണ പരത്തുന്നുണ്ടെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
