ബോസ്റ്റണിലെ ഫ്ലെച്ചർ സ്കൂൾ ഓഫ് ലോ & ഡിപ്ലോമസിയുടെ ബിരുദദാന ചടങ്ങിൽ ഉദ്ഘാടന പ്രസംഗം നടത്താൻ പോകുകയാണ്; വിഡി സതീശൻ്റെ സത്യപ്രതിജ്ഞ ചടങ്ങിനെത്തില്ലെന്ന് ശശി തരൂർ

MAY 15, 2026, 8:30 AM

തിരുവനന്തപുരം: വിഡി സതീശൻ കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കില്ലെന്ന് തിരുവനന്തപുരം എംപി ശശി തരൂർ. സത്യപ്രതിജ്ഞാ ദിനം ബോസ്റ്റണിലെ ഫ്ലെച്ചർ സ്കൂൾ ഓഫ് ലോ & ഡിപ്ലോമസിയുടെ ബിരുദദാന ചടങ്ങിൽ ഉദ്ഘാടന പ്രസംഗം നടത്താൻ പോകുകയാണെന്ന് സാമൂഹിക മാധ്യമമായ എക്സിലൂടെയാണ് തരൂർ അറിയിച്ചത്.

തിങ്കളാഴ്ചയാണ് മുഖ്യമന്ത്രിയായി വിഡി സതീശനും മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുന്നത്.തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്. മന്ത്രിമാരൊന്നാകെ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖാർഗെ തുടങ്ങിയവർ എത്തും. കർണാടക, തെലങ്കാന മുഖ്യമന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കും. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam