കോഴിക്കോട്: നാടിൻ്റെ ഐക്യത്തിന് നേരെ സിപിഎം എറിഞ്ഞ കമ്മ്യൂണൽ ബോംബാണ് കാഫിർ സ്ക്രീൻ ഷോട്ടെന്ന് ഷാഫി പറമ്പിൽ എംപി.
തുടക്കത്തിൽ യുഡിഎഫ് പറഞ്ഞ കാര്യമാണ്. സിപിഎമ്മിൽ നിന്നും എന്ത് ആക്രമണം ഉണ്ടായാലും പാർട്ടിക്ക് പങ്കില്ല എന്നാണ് നിലപാട്.
അവർ ഉണ്ടാക്കിയ വ്യാജ നിർമിതി മറ്റൊരു പാർട്ടിയുടെ തലയിൽ ഇടാൻ നോക്കി. എൽഡിഎഫ് സ്ഥാനാർഥി പോലും ഇതിന് തയ്യാറായി.
സിപിഎം ഭരണത്തിൽ പോലും രണ്ട് വർഷം നീണ്ടു. അന്ന് കോൺഗ്രസിന് പങ്കില്ല എന്ന ഉറപ്പിലാണ് പിണറായിയുടെ പൊലീസ് നടപടി എടുക്കാതിരുന്നത്.
റിബേഷിൽ പോയി അന്വേഷണം തട്ടി നിൽക്കുകയായിരുന്നു. കാഫിർ സ്ക്രീൻ ഷോട്ടിന് മുൻപും ശേഷവും ഇത് ഉണ്ടായിട്ടുണ്ട്. കാസിമിനെ പോലെ ഒരു ചെറുപ്പക്കാരനെ വർഗീയ വാദിയാക്കാൻ ശ്രമിച്ചു. കാസിമിൻ്റെ മനസാന്നിധ്യമാണ് രക്ഷയായതെന്നും ഷാഫി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
