മലപ്പുറം: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി നടക്കുന്ന സ്വർണക്കടത്ത് കേസുകൾ കൈകാര്യം ചെയ്തതിൽ ഗുരുതര വീഴ്ചകൾ ആരോപിച്ച് മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കസ്റ്റംസ് നടപടി. എസിപി പി.പി. ഷിബു, സിഐമാരായ രജീഷ്, ടി.എസ്. ബിനു എന്നിവർക്കാണ് കസ്റ്റംസ് കാരണം കാണിക്കൽ നോട്ടീസ് അയച്ചത്.
വിമാനത്താവളത്തിനുള്ളിലും പരിസര പ്രദേശങ്ങളിലും പിടികൂടുന്ന സ്വർണക്കടത്ത് കേസുകളിൽ പൊലീസ് നടപടിക്രമങ്ങളിൽ ഗുരുതര ചട്ടലംഘനങ്ങൾ നടന്നതായി കസ്റ്റംസ് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ വിശദീകരണം തേടിയത്.
കസ്റ്റംസ് ആക്ട് പ്രകാരം വിമാനത്താവള പരിധിയിൽ സ്വർണം പിടികൂടാനുള്ള നിയമപരമായ അധികാരം കസ്റ്റംസിനാണെന്നിരിക്കെ, പല കേസുകളും പൊലീസ് കസ്റ്റംസിനെ ഔദ്യോഗികമായി അറിയിക്കാതെയാണ് കൈകാര്യം ചെയ്തതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.
സ്വർണം പിടികൂടിയ വിവരം കസ്റ്റംസിനെ അറിയിക്കാതിരിക്കുക, മജിസ്ട്രേറ്റിന്റെ അനുമതിയില്ലാതെ പ്രതികളെ എക്സ്റേ പരിശോധനയ്ക്ക് വിധേയമാക്കുക, കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ മഹസർ തയ്യാറാക്കുക, പിടിച്ചെടുത്ത സ്വർണം ഉരുക്കുക തുടങ്ങിയവയാണ് പ്രധാന വീഴ്ചകളായി കസ്റ്റംസ് ചൂണ്ടിക്കാട്ടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
