തിരുവനന്തപുരം: സ്‌കൂൾ അദ്ധ്യാപകർക്കുള്ള രണ്ടാംഘട്ട ക്ലസ്റ്റർ പരിശീലനം ശനിയാഴ്ച നടക്കും. രണ്ടാം പാദവാർഷിക പരീക്ഷയിൽ ചോദ്യഘടനയിലും മൂല്യനിർണയത്തിലും വരുത്തുന്ന പരിഷ്‌കാരങ്ങളെക്കുറിച്ച് പരിശീലിപ്പിക്കും.
മൂല്യ നിർണയവുമായി ബന്ധപ്പെട്ടതായതിനാൽ എല്ലാവരും സഹകരിക്കണമെന്ന് വിദ്യാഭ്യാസ ഗുണനിലവാര സമിതിയോഗത്തിൽ വിദ്യാഭ്യാസ മന്ത്രി മന്ത്രി വി. ശിവൻകുട്ടി അഭ്യർത്ഥിച്ചു.
തുടർച്ചയായി ആറാം പ്രവൃത്തിദിനം വരുന്നതിനാൽ ശനിയാഴ്ചത്തെ ക്ലസ്റ്റർ ഒഴിവാക്കണമെന്ന് പ്രതിപക്ഷസം ഘടനകളായ കെ.പി.എസ്.ടി.എയും കെ.എസ്.ടി.യുവും ആവശ്യപ്പെട്ടു.
ശനിയാഴ്ച പങ്കെടുക്കാത്തവർക്ക് മറ്റൊരു ദിവസം ക്ലസ്റ്റർ നടത്താമെന്ന് പോംവഴി ഉയർന്നെങ്കിലും പ്രതിപക്ഷ സംഘടനകൾ സമ്മതിച്ചില്ല. ക്ലസ്റ്റർ ബഹിഷ്‌കരിക്കാനാണ് ഒരു വിഭാഗത്തിന്റെ നീക്കം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്