കൊച്ചി: പ്രൊഫസർ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ മുഖ്യപ്രതി സവാദ് മട്ടന്നൂരിൽ താമസിച്ചത് ഷാജഹാൻ എന്ന പേരിലെന്ന് അയൽവാസി.
മരപ്പണിക്കായി വന്ന് ഭാര്യയ്ക്കും രണ്ട് കുട്ടികൾക്കും ഒപ്പം താമസിച്ചിരുന്നതിനാൽ മറ്റ് സംശയങ്ങളൊന്നും തോന്നിയിരുന്നില്ലെന്നും ഒന്നരവർഷമായി ഇവിടെ താമസിക്കുന്നു എന്നും അയൽവാസി പറഞ്ഞു.
പുലർച്ചെ 3 മണിയോടെ ഏഴ് വാഹനങ്ങളിലായി പൊലീസുകാരെത്തിയെന്നും മുഖത്ത് കറുത്ത തുണിയിട്ട് 6മണിയോടെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയി എന്നും അയൽവാസി മാധ്യമങ്ങളോട് പറഞ്ഞു.
ഇയാൾ ജോലിസ്ഥലത്തേക്ക് വരുന്നതും പോകുന്നതും ഓട്ടോറിക്ഷയിലായിരുന്നു എന്നും അയൽപക്കവുമായി ബന്ധമൊന്നും ഉണ്ടായിരുന്നില്ലെന്നും അയൽവാസി പറഞ്ഞു.
എട്ട് മാസമായി കുരുമുക്ക് എന്ന സ്ഥലത്താണ് ഇയാൾ മരപ്പണി ചെയ്ത് താമസിച്ചിരുന്നത്. മരപ്പണി പഠിച്ചത് മട്ടന്നൂരിൽ എത്തിയ ശേഷമാണെന്നാണ് വിവരം. സവാദിന് പ്രാദേശിക സഹായം കിട്ടിയിട്ടുണ്ടെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്