പനാജി: ഗോവയില്‍ പുതുവത്സരാഘോഷത്തിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഗോവയില്‍ കടലില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം കുടുംബം തിരിച്ചറിഞ്ഞു.
വൈക്കം മറവന്‍തുരുത്ത് കടുക്കര സ്വദേശി കടുക്കര സന്തോഷ് നിവാസില്‍ സഞ്ജയ്(19)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
കൃഷ്ണദേവ്, ജയകൃഷ്ണന്‍ എന്നീ സുഹൃത്തുക്കള്‍ക്കൊപ്പം 29നാണ് സഞ്ജയ് പുതുവത്സര ആഘോഷത്തിന് ഗോവക്ക് പോയത്.
31ന് വാകത്തൂര്‍ ബീച്ചില്‍ ഡിജെ പാര്‍ട്ടിയില്‍ മൂവരും പങ്കെടുക്കുന്നതിനിടെ യുവാവിനെ കാണാതാവുകയായിരുന്നു
ഒന്നാം തീയതി വിവരം ഗോവ പൊലീസിനെ അറിയിച്ചെങ്കിലും അവഗണിക്കുകയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്