മലപ്പുറം: മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് കോണ്‍ഗ്രസ് ലീഗുമായി ചര്‍ച്ച നടത്തി തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പാണക്കാട് സാദിഖലി തങ്ങള്‍ പറഞ്ഞു. ഉപമുഖ്യമന്ത്രി സ്ഥാനം ലീഗ് ആവശ്യപ്പെട്ടിട്ടില്ലെന്നും, ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളിലൂടെയാണ് ഉയരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രി സ്ഥാനത്തെ സംബന്ധിച്ച തീരുമാനം കോണ്‍ഗ്രസുമായി ചര്‍ച്ച ചെയ്ത് എടുക്കുമെന്നും, ലീഗില്‍ മെറിറ്റുള്ളവരെയാകും മന്ത്രിയാക്കുകയെന്നും തങ്ങള്‍ പറഞ്ഞു. വെള്ളാപ്പള്ളി നടേശന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് ജനം തന്നെ മറുപടി നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വനിതാ സ്ഥാനാര്‍ത്ഥികളെ നിർത്തിയതില്‍ ലീഗിനെ വിമര്‍ശിച്ചവര്‍ക്ക് ഫാത്തിമ തെഹ്ലിയയുടെ വിജയം മറുപടിയായെന്നും, ഇത്തരം വിമര്‍ശനങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന് ഈ വിജയം തെളിയിക്കുന്നുവെന്നും തങ്ങള്‍ പറഞ്ഞു.
മുഖ്യമന്ത്രിയെ നിശ്ചയിക്കേണ്ടത് കോണ്‍ഗ്രസാണെന്നും, യുഡിഎഫില്‍ തമ്മിലടിയുണ്ടാകുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അത്തരം പ്രവണതകള്‍ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും തങ്ങള്‍ പറഞ്ഞു.
അതേസമയം, പ്രതിപക്ഷ നേതാവായിരുന്ന കാലം മുതല്‍ സജീവമായി പ്രവര്‍ത്തിച്ച വി ഡി സതീശൻ സംസ്ഥാനത്തിന്റെ പ്രധാന വിഷയങ്ങള്‍ കാര്യകാരണ സഹിതം ജനങ്ങളിലേക്ക് എത്തിച്ചുവെന്നും സാദിഖലി തങ്ങള്‍ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
