പത്തനംതിട്ട: ശബരിമലയില്‍ മകരവിളക്ക് ദര്‍ശനത്തിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലേക്ക് കടന്നു. മകരവിളക്ക് ദർശിക്കാനായി കൂടുതൽ ദിവസം സന്നിധാനത്ത് തങ്ങുന്ന തീർഥാടകരെ നിർബന്ധിച്ച് തിരിച്ചയയ്ക്കേണ്ടെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോർഡ് തീരുമാനിച്ചു.
ക്രമകരണങ്ങൾക്കായി കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരും സന്നിധാനത്ത് എത്തി.
കൂടുതല്‍ സൗകര്യങ്ങളൊരുക്കി സന്നിധാനത്ത് തന്നെ മകരവിളക്ക് ദര്‍ശിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ തീരുമാനിച്ചത്. പാണ്ഡിത്താവളമാണ് പ്രധാന കേന്ദ്രം.
മാളികപ്പുറം പരിസരം ഉള്‍പ്പടെ പത്തുസ്ഥലങ്ങളില്‍ മകരവിളക്ക് കാണാന്‍ സൗകര്യമൊരുക്കും.ബോര്‍ഡ് ചെയര്‍മാന്‍ പി.എസ്. പ്രശാന്തും മറ്റ് ഉദ്യോഗസ്ഥരും പാണ്ഡിത്താവളത്തിലും പരിസരങ്ങളിലുമെത്തി ക്രമീകരണങ്ങള്‍ വിലയിരുത്തി.
പമ്പ ഹിൽടോപ്പ് അടക്കം വിവിധ വ്യൂ പോയിൻ്റുകളുടെ സുരക്ഷാ പൊലീസും വിവിധ വകുപ്പുദ്യോഗസ്ഥരും ചേർന്ന് പരിശോധിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്