കുത്തനെ ഉയർന്ന് കോഴിവില.കിലോയ്ക്ക് 250 മുതൽ 260 രൂപ വരെയാണ് കോഴിവില.കഴിഞ്ഞ ഒരുമാസംകൊണ്ട് കോഴിത്തീറ്റയിലുണ്ടായ വിലവർധനയാണ് നിലവിൽ വിലകൂടാൻ കാരണമെന്നാണ് ഫാമുടമകളും കച്ചവടക്കാരും പറയുന്നത്. ഒരുമാസത്തിനുള്ളിൽ കോഴിത്തീറ്റയുടെ 50 കിലോയുടെ ഒരുചാക്കിന് 500 രൂപയാണ് വർധിപ്പിച്ചത്. നിലവിൽ 2500 രൂപ കൊടുത്താണ് ഫാമുടമകൾ ഒരുചാക്ക് കോഴിത്തീറ്റ വാങ്ങുന്നത്.
തമിഴ്‌നാട്ടിൽനിന്നാണ് കൂടുതലായും ജില്ലയിലേയ്ക്ക് കോഴികളെത്തുന്നത്. അവിടെ കനത്തചൂടായതിനാൽ ഫാമുകളിൽ ഉത്പാദനം കുറഞ്ഞത് ഇറക്കുമതിയെ ബാധിച്ചു. അമിതചൂടുകാരണം 5000 കോഴികളെ വളർത്തിയിരുന്ന ഫാമുകൾ ഉത്പാദനം നാലായിരവും മൂവായിരവുമൊക്കെയായി ചുരുക്കിയതും കോഴിവിലയെ സാരമായി ബാധിച്ചിട്ടുണ്ട്.
ഇതിനുപുറമേ കോഴിക്കുഞ്ഞുങ്ങളുടെ വിലയും ഇരട്ടിയോളമായി. രണ്ടാഴ്ച മുൻപ് 15 രൂപയുണ്ടായിരുന്ന കോഴിക്കുഞ്ഞിന് ഇപ്പോൾ 35 രൂപയാണ് വില. ചെലവ് ഇരട്ടിയായതോടെ ഫാമുടമകൾക്ക് വിലകൂട്ടുകയല്ലാതെ മറ്റു വഴികളില്ലാതെയായി. ഫാമുടമകളും ഇടനിലക്കാരും വില വർധിപ്പിച്ചതോടെ കച്ചവടക്കാരും വിലകൂട്ടാൻ നിർബന്ധിതരാവുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
