ഒറിഗോണ്: ഒറിഗോണ് സംസ്ഥാനത്തുള്ള ബെന്ഡ് നഗരത്തിലെ സില്വര് റെയില് എലമെന്ററി സ്കൂളില് നടന്ന അതിക്രൂരമായ വെടിവയ്പ്പില് മൂന്ന് പിഞ്ചുകുട്ടികളും ഒരു മുതിര്ന്ന വ്യക്തിയും ദാരുണമായി കൊല്ലപ്പെട്ടു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. വെടിയുതിര്ത്ത 16 വയസ്സുകാരനായ അക്രമിയും സ്കൂളിനുള്ളില് കൊല്ലപ്പെട്ട നിലയില് കണ്ടെത്തിയതായി പോലീസ് സ്ഥിരീകരിച്ചു.
സ്കൂളിന് സമീപം നിര്ത്തിയിട്ടിരുന്ന ഒരു കാറിന് നേരെ അജ്ഞാതന് വെടിയുതിര്ത്തതായി പോലീസിന് ആദ്യ സന്ദേശം ലഭിച്ചു. എന്നാല് നിമിഷങ്ങള്ക്കകം, തോക്കുധാരിയായ ഒരു ചെറുപ്പക്കാരന് സ്കൂളിനുള്ളില് പ്രവേശിച്ച് തുരുതുരാ വെടിയുതിര്ക്കുകയായിരുന്നു. സംഭവസ്ഥലത്ത് പോലീസ് എത്തുമ്പോഴേക്കും അക്രമി മരണപ്പെട്ടിരുന്നു. സമീപത്തുണ്ടായിരുന്ന ഒരു വഴിയാത്രക്കാരനായിരിക്കാം അക്രമിയെ വെടിവെച്ച് വീഴ്ത്തിയതെന്നാണ് പ്രാഥമിക നിഗമനമെന്ന് ബെന്ഡ് പോലീസ് വക്താവ് ഷീല മില്ലര് അറിയിച്ചു. പരിക്കേറ്റ രണ്ടുപേരെ ഗുരുതരാവസ്ഥയില് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചിട്ടുണ്ട്.
അപകട വിവരം അറിഞ്ഞ ഉടന് തന്നെ 400 ല് അധികം കുട്ടികള് പഠിക്കുന്ന സ്കൂള് വന് പോലീസ് വലയത്തിലാക്കുകയും ലോക്ക്ഡൗണ് പ്രഖ്യാപിക്കുകയും ചെയ്തു. സമീപത്തുള്ള ജേര്ണി ചര്ച്ചില് വിദ്യാര്ത്ഥികളെ മാതാപിതാക്കളുമായി കണ്ടുമുട്ടുന്നതിനായി പ്രത്യേക പുനരൈക്യ കേന്ദ്രം അധികൃതര് സജ്ജമാക്കി. അന്വേഷണത്തിനായി എഫ്.ബി.ഐ സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവത്തില് ഞെട്ടലും ദുഖവും രേഖപ്പെടുത്തിയ ഒറിഗോണ് ജനപ്രതിനിധികളും ഭരണാധികാരികളും തോക്ക് നിയന്ത്രണ നിയമങ്ങള് ശക്തമാക്കണമെന്ന ആവശ്യവും വീണ്ടും ഉയര്ത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
