പത്തനംതിട്ട: ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ മെസ്സ് ഗ്രാന്റ് വർദ്ധിപ്പിച്ച് ആഭ്യന്തര വകുപ്പ്. ആകെ 3 കോടി 60 ലക്ഷം രൂപയാണ് ഈ സീസണിലേക്ക് അനുവദിച്ചത്.
സന്നിധാനം, പമ്പ, നിലയ്ക്കൽ, മണിയാർ & എരുമേലി എന്നിവിടങ്ങളിൽ ഡ്യൂട്ടി എടുക്കുന്ന ഉദ്യോഗസ്ഥർക്കാണ് മെസ്സ് നിലവിലുള്ളത്. 2011 ൽ ഉമ്മൻചാണ്ടി സർക്കാർ ആണ് മണ്ഡലകാലത്ത് ഡ്യൂട്ടി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് ശബരിമലയിലും പരിസരങ്ങളിലും മെസ്സ് ഏർപ്പെടുത്തിയത്. ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥന് ഭക്ഷണ ചെലവിലേക്ക് ദിവസം 90 രൂപയാണ് കണക്കാക്കുക. നിലവിൽ 79 രൂപയാണ് മെസ് ഇനത്തിൽ നൽകുന്നത്.
അതേസമയം, ശബരിമല ഭക്തർക്ക് ശുചിമുറിയും കുളിമുറികളും സൗജന്യമാക്കി ദേവസ്വം ബോർഡ്.ശബരിമലയിലെ ശുചിമുറികളുടെ നിലവാരത്തെക്കുറിച്ചും പണപ്പിരിവിനെ കുറിച്ചും വ്യാപകമായ പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.ശബരിമല സന്നിധാനം, പമ്പ, സ്വാമി അയ്യപ്പൻ റോഡ്, പരമ്പരാഗത പാത എന്നിവിടങ്ങളിലാണ് ഭക്തർക്ക് സൗജന്യമായി ഉപയോഗിക്കാൻ ആവുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
