തൃശൂർ: 11 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ ഇൻഫ്ലുവൻസർ നിഷാ റാഫേലിന് മുൻകൂർ ജാമ്യം.
11 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ തൃശൂർ വെസ്റ്റ് പൊലീസാണ് നിഷാ റാഫേലിനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തത്. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു.
തൃശൂർ ജില്ലാ കോടതിയാണ് നിഷയ്ക്ക് ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
അതേസമയം, പരാതി വ്യാജമാണെന്നാണ് നിഷയുമായി ബന്ധപ്പെട്ടവരുടെ വാദം.
എന്നാൽ കുട്ടിക്കെതിരേ ലൈംഗികാതിക്രമം നടന്നതായി ആശുപത്രിയിലെ മെഡിക്കൽ പരിശോധനയിൽ വ്യക്തമായതായാണ് വിവരം. പരാതിയിൽ തൃശ്ശൂർ വെസ്റ്റ് പോലീസാണ് കേസെടുത്തത്. പരാതിയിൽ നിഷ റാഫേലിനെതിരേ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
