തിരുവനന്തപുരം: പുതിയ വോട്ടർമാരെയും വോട്ടർപ്പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരെയും ഉൾപ്പെടുത്തുന്നതിനായി സംസ്ഥാനത്ത് പ്രത്യേക പ്രചാരണ യജ്ഞം ആരംഭിച്ചു. അർഹരായ ഒരു വോട്ടറും വോട്ടർപട്ടികയിൽ നിന്ന് പുറത്താകരുത് എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി ഊർജ്ജിതമായ പ്രചാരണ പരിപാടികൾ തുടരുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയം അറിയിച്ചു.
ഈ ലക്ഷ്യം കൈവരിക്കുന്നതിനായി 14 ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാർ, 140 ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ, 140 അസിസ്റ്റൻറ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ, 3000 ബി.എൽ.ഒ സൂപ്പർവൈസർമാർ, 30,471 ബൂത്ത് ലെവൽ ഓഫീസർമാർ എന്നിവർ സംസ്ഥാനത്ത് പ്രവർത്തിച്ചുവരുന്നു.
കേരളത്തിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലെയും അർഹരായ മുഴുവൻ വോട്ടർമാരെയും ഉൾപ്പെടുത്തുന്നതിനായാണ് ഒക്ടോബർ 15 മുതൽ പ്രചാരണ യജ്ഞം തുടങ്ങിയത്. ഇതിൻറെ ഭാഗമായി ഒക്ടോബർ 31 വരെ വില്ലേജ് ഓഫീസുകളിൽ ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കും.
വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട് പരാതികളോ, ഫോറം-6 സമർപ്പിക്കുന്നതിന് സഹായമോ ആവശ്യമുണ്ടെങ്കിൽ ഇവിടെ ബന്ധപ്പെടാവുന്നതാണ്. സഹായത്തിനായി 1950 എന്ന ഹെൽപ്പ് ലൈൻ നമ്പറും പ്രവർത്തിക്കും.
പുതിയ വോട്ടർമാർക്കോ മുമ്പ് ഒഴിവാക്കപ്പെട്ടുപോയ വോട്ടർമാർക്കോ പട്ടികയിൽ പേര് ചേർക്കുന്നതിനായി ഫോറം 6 ഉപയോഗിച്ച് അപേക്ഷ സമർപ്പിക്കാവുന്നതാണ്. വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിനെതിരെയുള്ള ആക്ഷേപങ്ങൾക്കും നിലവിലുള്ള പേര് ഒഴിവാക്കുന്നതിനും ഫോറം 7 ഉപയോഗിച്ച് അപേക്ഷിക്കാം. സ്ഥലം മാറ്റുന്നതിനും നിലവിലുള്ള വോട്ടർ പട്ടികയിലെ വിവരങ്ങളിൽ തിരുത്തലുകൾ വരുത്തുന്നതിനും പുതിയ തിരിച്ചറിയൽ കാർഡ് ലഭിക്കുന്നതിനും ഭിന്നശേഷിക്കാർ ആയി രേഖപ്പെടുത്തുന്നതിനും ഫോറം 8 ഉപയോഗിക്കാം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
