കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില് നവജാത ശിശു മരിച്ച സംഭവത്തില് ചികിത്സാ പിഴവ് ആരോപണവുമായി കുടുംബം.പ്രസവവേദനയെത്തുടര്ന്ന് ആശുപത്രിയില് പ്രവേശിപ്പിച്ച യുവതിക്ക് മതിയായ പരിചരണം ലഭിച്ചില്ലെന്ന് ഭര്ത്താവ് ആരോപിച്ചു.
സംഭവത്തിൽ കൊട്ടാരക്കര ചെപ്ര മത്തായിമുക്ക് സ്വദേശികളായ സുരേഷ്-ശ്രീകല ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനെ അറിയിച്ചിട്ടും ഡോക്ടറെ വിവരമറിയിച്ചില്ലെന്നും പരാതിയുണ്ട്. വേദന സഹിക്കാനാവാതെ ലേബര് റൂമിലേക്ക് കയറിച്ചെന്ന യുവതിയെ നഴ്സുമാര് തിരികെ കൊണ്ടുവന്നെന്നും കുടുംബം പറയുന്നു.തുടർന്ന്, ശ്രീകലയ്ക്ക് സര്ജറി നടത്തിയ ശേഷമാണ് കുഞ്ഞ് മരിച്ചത്.
അതേസമയം, വിഷയത്തിൽ ആശുപത്രി അധികൃതരോ ജില്ലാ മെഡിക്കല് ഓഫീസറോ പ്രതികരിച്ചിട്ടില്ല.സംഭവവുമായി ബന്ധപ്പെട്ട് സ്വാഭാവിക മരണത്തിന് കൊട്ടാരക്കര പൊലീസ് കേസെടുത്തിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
