തിരുവനന്തപുരം: യുവനടി റിനി ആൻ ജോർജിനെതിരായ വധഭീഷണിയിൽ പ്രതികരണവുമായി പിതാവ് ജോർജ് ജോസഫ് രംഗത്ത്. ഒരു ഭീഷണിക്കും വഴങ്ങില്ലെന്നും ഭീഷണി കണ്ട് പിന്മാറില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
'എന്റെ മകൾ എന്താണ് ചെയ്തതെന്ന് പറയണം. ഒരു യുവ നേതാവിനെതിരെ പരാതി പറഞ്ഞു, അതും പേര് വെളിപ്പെടുത്താതെ. തുടർന്ന് സമൂഹ മാധ്യമങ്ങളിൽ നിരന്തരം ഭീഷണിയായി. ഇപ്പോൾ നേരിട്ടും ഭീഷണിപ്പെടുത്തുകയാണ്. ഒരു ഭീഷണിക്കും വഴങ്ങില്ല, ഭീഷണി കണ്ട് പിന്മാറില്ല, തലയെടുക്കണമെങ്കിൽ എടുത്തോളൂ എങ്കിലും തലകുനിച്ച് നിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ബലാത്സംഗക്കേസ് പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ തൊട്ടാല്‍ കൊന്നുകളയുമെന്ന് വീടിന്റെ മുന്‍പിലെത്തി രണ്ടുപേര്‍ ഭീഷണിപ്പെടുത്തിയെന്നായിരുന്നു റിനിയുടെ പരാതി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
