സിപിഎമ്മിന് വേണ്ടി വിടുപണി എടുത്ത സ്ത്രീ: മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ വേദിയിലേക്ക് റിനിയെ കയറ്റിവിട്ടത് ആരാണ്,  വിമർശനവുമായി കോൺ​ഗ്രസ് പ്രവർത്തകർ

MAY 19, 2026, 8:53 AM

തിരുവനന്തപുരം: ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫിനെ പ്രതിരോധത്തിലാക്കിയത് രാഹുൽ മാങ്കൂട്ടത്തിലിന്റെ വിഷയം ആയിരുന്നു. രാഹുലിനെതിരെ ആദ്യം പരസ്യമായി രം​ഗത്ത് വന്നത് റിനി ആൻ ജോർജ്ജായിരുന്നു.

കോൺ​ഗ്രസ് വമ്പിച്ച ഭൂരിപക്ഷത്തിൽ അധികാരത്തിലേറുകയും  കേരളത്തിന്റെ മുഖ്യമന്ത്രിയായി വി ഡി സതീശൻ സത്യ പ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്ക് നടി റിനി ആൻ ജോർജ്ജ് എത്തിയിരുന്നു.

പിന്നാലെ റിനിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് പ്രവർത്തകർ രം​​ഗത്ത് വന്നിരിക്കുകയാണ്. സത്യപ്രതിജ്ഞ വേദിയിലെത്തിയ റിനി ആൻ ജോർജ്ജ് സത്യ പ്രതിജ്ഞാ ചടങ്ങിലെ മുഖ്യാതിഥികളിലൊരാളായ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചതിന് പിന്നാലെയാണ് വിമർശനം രൂക്ഷമായത്.

vachakam
vachakam
vachakam

അഞ്ചുവർഷം കഴിഞ്ഞ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ സിപിഎമ്മും ബിജെപിയും ഇറക്കാൻ പോകുന്ന സരിതയാണ് റിനിയെന്നാണ് ചിത്രങ്ങൾക്ക് ലഭിക്കുന്ന പ്രതികരണങ്ങളിൽ ചിലത്. സൂക്ഷിച്ചാൽ ദുഖിക്കേണ്ടെന്നും മുഖ്യമന്ത്രി കൂടെയുള്ളവർക്ക് മുന്നറിയിപ്പ് നൽകണമെന്നുമാണ് ചിത്രങ്ങൾക്ക് ലഭിക്കുന്ന പ്രതികരണം.  റിനി പ്രധാന വേദിയിലെത്തിയതിനെതിരെ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിഖിൽ പൈലിയും പരസ്യമായി പ്രതികരിച്ചു.

കഴിഞ്ഞ പത്ത് വർഷക്കാലം ഈ പ്രസ്ഥാനത്തിനുവേണ്ടി എന്നെ പോലെ ജീവനും ജീവിതവും നൽകി ജയിലിൽ കിടന്നവരും സിപിഎമ്മിന്റെ വേട്ടയാടലുകൾക്ക് വിധേയരായ ഒരു പാട് പേര് പൊരി വെയിലത്ത് ദൂരെ നിന്ന് സത്യപ്രതിജ്ഞ ചടങ്ങ് വീക്ഷിക്കുമ്പോൾ ആൻ ജോർജ് എന്ന് പറയുന്ന ഒരു യൂട്യൂബ് റീൽ മോഡൽ മാത്രമായ സ്ത്രീയെ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ വേദിയിലേക്ക് കയറ്റിവിട്ടത് ആരാണ്. എൽഡിഎഫ് സർക്കാരിനെതിരെ സമരം ചെയ്തും സിപിഎമ്മിന്റെ തല്ല് കൊണ്ടും, വീടുകൾ കയറി വോട്ട് ചോദിച്ചും കിട്ടിയതാണ് ഈ മന്ത്രി കസേരകൾ എന്ന് മറന്ന് പോകരുതെന്നുമാണ് നിഖിൽ പൈലി സാമൂഹ്യ മാധ്യമങ്ങളിൽ കുറിച്ചത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam